ഫോസില്‍ ഇന്ധനങ്ങളുടെ വില

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില

80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്

ഏകദേശം 80 ലക്ഷം അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തമോ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടിയോ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത് എന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തി. University of Chicago യിലെ National Opinion Research Center (NORC) ആണ് സര്‍വ്വേ നടത്തിയത്. സ്വന്തം ആവശ്യത്തിന് സംഭാവന പരിക്കുന്നവര്‍ക്ക് പുറമേ ഏകദേശം 1.2 കോടി അമേരിക്കക്കാര്‍ മറ്റുള്ളവര്‍ക്കായുള്ള ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നു. മൊത്തം 2 കോടി അമേരിക്കക്കാരാണ് ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നത്. 5 … Continue reading 80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്

അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

[അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതുന്നത്.] കൊവിഡ്-19 ലോകം മൊത്തം വ്യാപിക്കുകയാണല്ലോ. ചികില്‍സ കിട്ടിയാല്‍ മൂന്നാഴ്ച കൊണ്ട് ഭേദമാക്കാവുന്ന വെറും ഒരു പനിയാണ് ഇത്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുന്നില്ലതാനും. നവഉദാരവല്‍ക്കരണ(neoliberal) നയങ്ങള്‍ എത്ര തീവൃമായി നടപ്പാക്കുന്നു എന്നതിന് അനുസരിച്ചാണ് … Continue reading അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം തലച്ചോറിനെ ബാധിക്കും

ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം (TRAP) 12ആം വയസിലെ തലച്ചോറിന്റെ ഘടനാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ജനന സമയത്ത് കൂടുതല്‍ TRAP അനുഭവിച്ച കുട്ടികള്‍ക്ക് 12 ആം വയസില്‍ gray matter വ്യാപ്തവും cortical കനവും TRAP ഏല്‍ക്കാത്ത കുട്ടികളേക്കാള്‍ കുറവാണെന്ന് Cincinnati Children's Hospital Medical Center നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കുട്ടികളുടെ frontal and parietal lobes ഉം cerebellum ഉം 3% - 4% … Continue reading ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം തലച്ചോറിനെ ബാധിക്കും

ഹൃദ്രോഗമുള്ള പകുതി സ്ത്രീകള്‍ക്കും തെറ്റായ ചികില്‍സയാണ് കിട്ടുന്നത്

ഹൃദ്രോഗം കൊണ്ട് പുരുഷന്‍മാരേക്കാളും സ്ത്രീകളാണ് കൂടുതല്‍ മരിക്കുന്നത്. ഹൃദയ തകര്‍ച്ച അനുഭവിക്കുന്ന പകുതി സ്ത്രീകളിലും ചികില്‍സിക്കാതിരിക്കുന്ന ദീര്‍ഘ കാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തെ കട്ടികൂടുന്നതിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള ഹൃദ്രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സയില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ഥ ജീവശാസ്ത്രമാണുള്ളത്. ഒരേ ഹൃദ്രോഗത്തെ വ്യത്യസ്ഥ തരമായി ഇത് മാറ്റുന്നു. — സ്രോതസ്സ് University of Bergen | Jan 6, 2020

ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ -- ഏകദേശം 3.4 കോടി ജനം -- പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ … Continue reading ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു

ലോകത്തെ ഏറ്റവും ചിലവ് കൂടിയതാണ് അമേരിക്കയിലെ ആരോഹ്യപരിപാല സംവിധാനം. മൊത്തത്തില്‍ $3.3 ലക്ഷം കോടി ഡോളറായിരുന്നു 2016 ലെ അതിന്റെ വലിപ്പം. GDPയുടെ 17.8% ആണത്. കമ്പോള പങ്ക് പിടിച്ചെടുക്കാനായും കമ്പോളം വികസിപ്പിക്കാനായും മരുന്ന് കമ്പനികളും ആരോഗ്യപരിപാലന സംഘങ്ങളും ടിവി, ഡിജിറ്റല്‍ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമം, ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രോഗ പരിപാടികള്‍, സൌജന്യ മരുന്നുകളും consulting വേതനവും വഴി professionals ല്‍ നടത്തുന്ന മാര്‍ക്കെറ്റിങ് ഉള്‍പ്പടെയുള്ള വ്യാപകമായ പ്രചരണ പ്രവര്‍ത്തികള്‍ ചെയ്യുന്നു. 1997 - 2016 … Continue reading കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു