ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

Advertisements

അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് … Continue reading അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു

കൊളംബിയയില്‍ അന്യായമായ ഖനനത്തെ എതിര്‍ക്കുന്ന മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നു. സൈനിക വേഷം ധരിച്ച തോക്കുധാരികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ Joel Meneses, Nereo Meneses Guzmán, Ariel Sotelo എന്നിവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ക്കകം അവരുടെ ശവശരീരം കണ്ടെടുത്തു. campesino സംഘടനയായ CIMA യുടെ സ്ഥാപകനാണ് Joel Meneses കൊളംബിയന്‍ സര്‍ക്കാരും FARC റിബലുകളും ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വെച്ച ദിവസം തന്നെ ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 2015 ല്‍ 300 പരിസ്ഥിതി പ്രവര്‍ത്തകരാണ് … Continue reading മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു

ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org

ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ … Continue reading ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

2015 ല്‍ 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ജോലി ചെയ്യുന്നതിന്റെ ഭാഗമായി മൊത്തം 110 മാധ്യമ പ്രവര്‍ത്തകര്‍ 2015 ല്‍ കൊല്ലപ്പെട്ടു എന്ന് Reporters Without Borders (RSF) പറഞ്ഞു. അതില്‍ 67 പേരെ ലക്ഷ്യം വെച്ചത് അവരുടെ ജോലി കാരണമോ റിപ്പോര്‍ട്ടിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ ആണ്. 2005 ന് ശേഷം ജോലി സംബന്ധമായി കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 787 ആയി. ഈ വര്‍ഷത്തെ 43 കൊലപാതകങ്ങളുടെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമല്ല. 27 പൌരമാധ്യമപ്രവര്‍ത്തകരും 7 മാധ്യമ തൊഴിലാളികളും 2015 ല്‍ കൊല്ലപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള … Continue reading 2015 ല്‍ 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ "Agua Zarca" എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council … Continue reading സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു

മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ … Continue reading മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ … Continue reading പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു