പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും

Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം … Continue reading പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും

കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം

കോവിഡ്-19 ന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഒരിക്കല്‍ ബാധിച്ചവരുടെ ലക്ഷണങ്ങള്‍ ഗൌരവകരമാക്കുന്നതിലും പൊണ്ണത്തടിയും, ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ അവസ്ഥകള്‍ക്ക് ബന്ധമുണ്ട്. ഈ അപകടസാദ്ധ്യതകളില്‍ ആഹാരത്തിന്റെ ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറികളും പഴങ്ങളും പോലുള്ള ആരോഗ്യകരമായ സസ്യാഹാരം കഴിക്കുന്നവരില്‍ ഈ രണ്ട് കാര്യത്തിലും താഴ്ന്ന അപകടസാദ്ധ്യതയേയുള്ളു എന്ന് Gut ല്‍ പ്രസിദ്ധപ്പെടുത്തിയ Massachusetts General Hospital (MGH) ന്റെ പഠനം പറയുന്നു. ഉയര്‍ന്ന ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക കുറവുകള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആഹാരത്തിന്റെ ഗുണകരമായ ഫലം … Continue reading കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം

ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്

ആഗോള ആഹാര ഉത്പാദനം ആണ് മൂന്നിലൊന്ന് ഹരിതഗൃഹവാതക ഉദ്‌വമനവും നടത്തുന്നത്. അതില്‍ സസ്യാഹാരത്തേക്കാള്‍ ഭൂമിയെ ചൂടാക്കുന്ന കാര്‍ബണ്‍ മലിനീകണം ഇരട്ടി ഉണ്ടാക്കുന്നത് ഇറച്ചിയും പാലും ആണ്. Nature Food ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം അനുസരിച്ച് ആഗോള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 35% ഉണ്ടാക്കുന്നത് ആഗോള ആഹാര ഉത്പാദനം ആണ്. അതിന്റെ 57% വരുന്നത് മൃഗങ്ങളെ അടിസ്ഥാനമായുള്ള ആഹാരത്തില്‍ നിന്നാണ്. കാലിത്തീറ്റ ഉള്‍പ്പടെ. ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 25% വരുന്നത് ബീഫ് ഉത്പാദനത്തില്‍ നിന്നാണ്. അതിന് പിന്നാലെ പശുവിന്റെ … Continue reading ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്

250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino … Continue reading കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു

ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് … Continue reading ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു