ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി

ഇന്ന് 7pm നോടെ Duraz ഗ്രാമത്തിലെ ഇന്റര്‍നെറ്റ് നിരോധനം 365 ആമത്തെ ദിവസത്തിലെത്തി. ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യമുള്ള ഇന്റര്‍നെറ്റ് നിരോധനം ആണിത്. 23 ജൂണ്‍ 2016 ന് Duraz നിവാസികള്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ ഇടക്കിടെ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാദാക്കളായ Batelco, Viva, Zain തുടങ്ങിയവരുടെ ഉപഭോക്താക്കളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചത്. ഈ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് സേവനം എല്ലാ ദിവസവും 7PM മുതല്‍ 1AM വരെ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുകയാണെന്ന് Bahrain [...]

അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്

2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്. എന്നാല്‍ സ്നോഡന്‍ പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്‍നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ [...]

ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു

ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ഇല്ലാതാക്കനുള്ള പദ്ധതികള്‍ Federal Communications Commission പുറത്തുവിട്ടു. ഇന്റര്‍നെറ്റിനെ തുറന്നതായി നിലനിര്‍ത്തുകയും, സേവനദാദാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വെബ് സൈറ്റുകളുടെ ലഭ്യമല്ലാതാക്കുന്നതും , ഉള്ളക്കത്തെ വൈകിപ്പിക്കുന്നതും, പണം അടച്ചവര്‍ക്ക് വേഗം കൂടിയ വഴികള്‍ കൊടുക്കുന്നതും ഒക്കെ തടയുകയാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ചെയ്യുന്നത്. ശതകോടീശ്വരന്‍മാരായ കോക്ക് സഹോദരങ്ങളുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന FreedomWorks എന്ന വലത് പക്ഷ സംഘത്തിന്റെ ഫോറത്തില്‍ FCC യുടെ ചെയര്‍മാന്‍ അജിത്ത് പൈ ഒരു പുതിയ പദ്ധതി പുറത്തുവിട്ടു. അത് ഇന്റെര്‍നെറ്റിനെ ഒരു [...]

നിങ്ങള്‍ക്ക് ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നിയമം വേണമെന്ന് അജിത് പൈയ്യോട് പറയൂ

http://gofccyourself.com/ John Oliver

5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. — [...]

വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

ഉള്ളടക്കം വായിക്കാനായി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതി പ്രസിദ്ധീകരണ platforms ല്‍ വര്‍ദ്ധിച്ച് വരുകയാണ്. സുതാര്യ വെബ്ബ്(open web) എന്ന വ്യവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണത്. 2015 ഡിസംബറില്‍ ഫേസ്ബുക്ക് അവരുടെ സ്വന്തം in-app browser പുറത്തിറക്കി. ഫേസ്ബുക്ക് ആപ്പില്‍ വരുന്ന ലിങ്കുകള്‍ കാണാനുള്ള ഒരു web-view ആണ് അടിസ്ഥാനപരമായി അത്. ചിലര്‍ക്ക് അത് ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളെ കഴിയുന്നത്ര സമയം ആപ്പിനകത്ത് തന്നെ നിര്‍ത്തുക എന്നതാണ്. അത് പരസ്യത്തിനുള്ള സാദ്ധ്യതയും [...]

ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് [...]