അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ്‌ എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ആധാര്‍ കുറ്റാരോപണം

വര്‍ദ്ധിച്ച് വരുന്ന ഒഴുവാക്കല്‍, തുടരുന്ന ഡാറ്റാ ചോര്‍ച്ചകള്‍, സുരക്ഷാ വീഴ്ചകള്‍, കുറഞ്ഞത് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വീണ്ടും വീണ്ടും ലംഘിക്കുന്നത് ഒക്കെ #Aadhaar പദ്ധതികളെ ഭരിക്കുന്നവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. #PeoplesAgenda2019 ഞങ്ങളുടെ ആവശ്യങ്ങളുടെ manifesto ഇതാണ്: 1. Aadhaar (ഉം മറ്റ് നിയമങ്ങളും) Amendment Ordinance, 2019 പിന്‍വലിക്കുക. 2. നിയമവിരുദ്ധമായി കൊണ്ടുവന്ന ആധാര്‍ നിയമം റദ്ദാക്കുക. ആധാര്‍ പദ്ധതിയെക്കുറിച്ച് ഒരു പൊതുജന കൂടിയാലോചന തുടങ്ങുക. 3. ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്നത്, പുതുക്കുന്നത്, സാധൂകരിക്കല്‍ … Continue reading ആധാര്‍ കുറ്റാരോപണം

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.” കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ … Continue reading ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു

മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു

പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

Reporters Without Borders (RSF) എന്ന സംഘം ചൂണ്ടിക്കാണിക്കുന്ന പത്ര സ്വാതന്ത്ര്യത്തിന്റെ ഇരപിടയന്‍മാര്‍ എന്ന 37 രാജ്യ തലവന്‍മാരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉണ്ട്. മോഡിയെക്കുറിച്ചുള്ള അവരുടെ കുറുപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “തീവൃവും വിഭാഗീയവും derogatory ആയ പ്രസംഗങ്ങളുലൂടെ ദേശീയവാദ-പ്രചാരം കിട്ടുന്ന ആശയങ്ങള്‍ നിരന്തരമായി വ്യാപിപ്പിക്കാന്‍ വലിയ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമകളായ ശതകോടീശ്വരന്‍മാരയ ബിസിനസുകാരുമായി അടുത്ത ബന്ധം, അദ്ദേഹത്തെ സഹായിച്ചു.” 2021 World Press Freedom Index ല്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്‍ഡ്യ 142ാം … Continue reading പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക്

[മതത്തിന്റെ രാഷ്ട്രീയം ചരിത്രം എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.] T S Syam Kumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): വസിഷ്ടന്റെ ആശ്രമത്തില്‍ രാജാവായ വിശ്വാമിത്രന്‍ വരുന്നു. വലിയ സ്വീകരണങ്ങളൊക്കെ കൊടുത്തു. അവസാനം ഇതിനേക്കാളെറെ വിശിഷ്ടമായ ഒരു സദ്യ നല്‍കുന്നു. ദിവ്യ പശുവായ കാമധേനുവിനെ വിളിച്ച് വലിയ വിശിഷ്ടമായ സദ്യ വസിഷ്ടന്‍ കൊടുത്തു. സൈന്യം തൃപ്തരായി. പോകാന്‍ നേരം വിശ്വാമിത്രന്‍ കാമധേനുവിനെ ആവശ്യപ്പെട്ടു. പശിവിന് വേണ്ടിയൊരു ലഹളയുണ്ടായി. യുദ്ധത്തിന് തയ്യാറായി. വിശ്വാമിത്രന്റെ എല്ലാ ആയുധങ്ങളും വസിഷ്ടന്റെ ബ്രഹ്മ … Continue reading രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക്

പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല

ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല