ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു

ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: "വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക." വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ "ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം … Continue reading ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു

ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു

ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net

ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു

ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.