1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014

കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 - ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും … Continue reading 1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014

Advertisements

2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്

കഴിഞ്ഞ വേനല്‍കാലത്ത് ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്ത്യങ്ങളും മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളും ചെയ്തു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. "സാധാരണ ജനങ്ങളുടെമേല്‍ വിശ്രമമില്ലാതെ വലിയതോതിലുള്ള ബോംബാക്രമണം ... സാധാരണ ജീവിതത്തെ അവഗണിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്" എന്നായിരുന്നു ഗാസ നഗരമായ റാഫയില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ വിവരണം. ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ റിപ്പോര്‍ട്ടു് ഇസ്രായേലും പാലസ്തീനും 2,200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ പക്ഷത്ത് 73 പേര്‍ കൊല്ലപ്പെട്ടു. അതില്‍ … Continue reading 2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും

ഇസ്രായേല്‍ ചാരനായ ജോനാതന്‍ പൊള്ളാര്‍ഡിനെ(Jonathan Pollard) നവംബറില്‍ വിട്ടയക്കും എന്ന് United States Parole Commission അറിയിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലിന് കൈമാറിയതിന് ശിക്ഷിക്കപ്പെട്ട മുമ്പത്തെ U.S. Navy intelligence ഓഫീസറായിരുന്നു പൊള്ളാര്‍ഡ്. ജീവപര്യന്തം ശിക്ഷയായിരുന്നു അയാള്‍ക്ക് ലഭിച്ചത്. പൊള്ളാര്‍ഡില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായ സംശയിക്കപ്പെടുന്നതായി 1999 ല്‍ The New Yorker ലെ സെയ്മോര്‍ ഹര്‍ഷിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോവ്യേറ്റ് യൂണിയനിലെ ജൂതന്‍മാര്‍ക്ക് ഇസ്രായേലിലേക്ക് കുടിയേറാന്‍ അനുമതി കിട്ടാനായാണ് അമേരിക്കയുടെ … Continue reading ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും

ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു

പടിഞ്ഞാറേക്കരയില്‍ (West Bank) പാലസ്തീന്‍ നിവാസികളും അന്തര്‍ദേശീയ സന്നദ്ധപ്രവര്‍ത്തകരും Susiya ഗ്രാമത്തെ ഇസ്രായേല്‍ ബുള്‍ഡോസറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ സമരം നടത്തി. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിനോട് ആസൂത്രണം ചെയ്ത നശീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ State Department വക്താവയ John Kirby വിഷമം പ്രകടിപ്പിച്ചു. നശീകരണം "ദോഷമുണ്ടാക്കുന്നതും പ്രകോപനപരവുമാണെന്ന്" Kirby പറഞ്ഞു. ദശാബ്ദങ്ങളായി Susiya യിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിലെ പുതിയ സംഭവമാണിത്. 1980കള്‍ മുതല്‍ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കല്‍ … Continue reading ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു

ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു

Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു

ഇസ്രായേല്‍ ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ പരീക്ഷിച്ചു

"dirty bombs" എന്ന് വിളിക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ ഇസ്രായേല്‍ പരീക്ഷിച്ചു എന്ന് ഇസ്രായേല്‍ പത്രമായ Haaretz റിപ്പോര്‍ട്ട് ചെയ്തു. ആണവവികിരണത്തിന്റെ ഫലം അറിയാനാണ് ഈ പരീക്ഷണം നടത്തിയത്. Green Field എന്ന ഈ പ്രോജക്റ്റ് 20 ബോംബുകളുണ്ടായിരുന്നു. മിക്കതും മരുഭൂമിയിലാണ് പരീക്ഷിച്ചത്. 2014 ന്റെ അവസാനം പരീക്ഷണം അവസാനിച്ചു.

വാര്‍ത്തകള്‍

+ തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി + ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു + ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു + ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി + ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി

വാര്‍ത്തകള്‍

നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ … Continue reading വാര്‍ത്തകള്‍