ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

ഇസ്രായേലിന്റെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന Ben & Jerryയുടെ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച Unileverന്റെ തലവനായ Alan Jope നോട് ഫോണില്‍ പ്രധാനമന്ത്രി Naftali Bennett രൂക്ഷമായി പ്രതികരിച്ചു. ഐസ്ക്രീം കമ്പനിയുടെ ഉടമകള്‍ Unilever ആണ്. “തങ്ങളുടെ പൌരന്‍മാര്‍ക്കെതിരായ ബഹിഷ്കരണത്തെ ശക്തമായി നേരിടും,” എന്ന് Bennett പറഞ്ഞു. പടിഞ്ഞാറെക്കരയിലെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ ഐസ്ക്രീം ഇനി വില്‍ക്കില്ല എന്ന് വെര്‍മോണ്ട് ആസ്ഥാനമായ ഐസ്ക്രീം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പക്ഷെ ബാക്കിയുള്ള ഇസ്രായേലിലെ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് തടസമുണ്ടാകില്ല. Ben & Jerry ക്ക് … Continue reading ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു

UK Lawyers for Israel (UKLFI) എന്ന ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാലസ്തീനെക്കുറിച്ചും ഇസ്രായേല്‍ അധിനിവേശത്തിന്റെ ആരംഭത്തക്കുറിച്ചും, വംശഹത്യയെ കുറിച്ചുമുള്ള വിദ്യാഭാസപരമായ വീഡിയോകള്‍ BBC നീക്കം ചെയ്തു. ദശാബ്ദങ്ങളായുള്ള പാലസ്തീനിലെ ഇസ്രായേല്‍ കോളനിവാഴ്ചയുടെ സത്യാവസ്ഥ സ്കൂള്‍ കുട്ടികളെ പഠിപ്പിക്കാനായി നിര്‍മ്മിച്ചതായിരുന്നു 7-ഭാഗങ്ങളുള്ള GCSE Bitesize സീരീസ്. വംശവെറിയുടെ ഒരു സംവിധാനമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പരിശോധിക്കാന്‍ വേണ്ടിയാണ് വീഡിയോ മാറ്റിയത് എന്നാണ് BBC നല്‍കുന്ന മറുപടി. — സ്രോതസ്സ് Jews For … Continue reading ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു

തങ്ങളുടെ രാജ്യം വംശവെറി നടപ്പാക്കുന്നു എന്ന് മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ പറയുന്നു

പടിഞ്ഞാറെക്കരയിലും ഗാസയിലുമുള്ള പാലസ്തീന്‍കാര്‍ക്ക് വേണ്ടി ബാണ്ടുസ്ഥാന്‍ നിര്‍മ്മിക്കുക വഴി തങ്ങളുടെ രാജ്യം വംശവെറി നടപ്പാക്കുന്നു എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ ആരോപിച്ചു. “ഇത് വംശവെറിയാണ് എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ പറയുന്നു,” എന്നാണ് Groundup ല്‍ Ilan Baruch ഉം Alon Liel ഉം എഴുതിയത്. ഗൌരവമുള്ള ആളുകള്‍ നടത്തുന്ന മറ്റൊരു വംശവെറി കുറ്റാരോപണമാണിത്. — സ്രോതസ്സ് groundup.org.za | Jun 10, 2021