ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

ഈജിപ്റ്റിലെ 30 ലക്ഷം ആളുകള്‍ത്ത് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഫേസ്‌ബുക്ക് അവരുടെ Free Basics പദ്ധതി നിര്‍ത്തിയതിനാലാണ്(shutdown) ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒക്റ്റോബറില്‍ ഈജിപ്റ്റില്‍ തുടങ്ങിയ വിവാദപരമായ Free Basics program എന്തുകൊണ്ട് ഓഫാക്കി എന്നത് വ്യക്തമല്ല. മുബാറക്കിന്റെ ഭരണത്തെ മറിച്ചിട്ട പ്രക്ഷോഭത്തിന്റെ 5 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് ജനുവരി 25 ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം കാരണം സര്‍ക്കാര്‍ ഈ സേവനം നിര്‍ത്തലാക്കിയതാവാം എന്ന് New York Times ലെ സ്രോതസ്സുകളുടെ ഊഹം. ടെലികോം … Continue reading ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം

കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab … Continue reading നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം

അറബ് വസന്തത്തിന് കാരണം രണ്ട് മഹത്തായ അമേരിക്കന്‍ കമ്പനികളാണ്

ജൂലിയാന്‍ അസാഞ്ച് അറബ് വിപ്ലവകാരികളായ ഈജിപ്റ്റില്‍ നിന്നുള്ള അളാ അബ്ദ് എല്‍ ഫതാ (Alaa Abd El-Fattah) യും ബഹ്റിനില്‍ നിന്നുള്ള നബീല്‍ റജാബു (Nabeel Rajab) മായി സംസാരിക്കുന്നു. ബൈഡനും ഹിലറിയും പറയുന്നത് കേട്ടവര്‍ ചിരിക്കും അല്ലേ. സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ ശരിക്കുള്ള വിപ്ലവം തുടങ്ങി

മത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ബ്രതര്‍ഹുഡ് ഇപ്പോള്‍ സമരത്തില്‍ പങ്കുകൊള്ളുന്നില്ല. പകരം മത രാഷ്ട്രീയം ശരിക്കുള്ള മുഖം പ്രകടമാക്കിക്കൊണ്ട് അവര്‍ സൈന്യത്തിന്റെ കൂടെയാണ്.

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഇത് ജനങ്ങളുടെ വിപ്ലവം

ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്. Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്. … Continue reading ഇത് ജനങ്ങളുടെ വിപ്ലവം

ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കാന്‍ വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ ഈജിപ്റ്റ് സര്‍ക്കാര്‍ ആക്രമണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരാഴ്ച്ചയിലധികമായ സമാധാനപരമായ റാലികളില്‍ ദശലക്ഷക്കണിന് ജനങ്ങളാണ് അണിനിരന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തഹ്റിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ Molotov ഉം യന്ത്രത്തോക്കുകളുമായി ആക്രമിച്ചു. ജനം കല്ലേറുമായി പ്രതികരിച്ചു. ജനങ്ങള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്. സാധാരണ വേഷം ധരിച്ച പോലീസുകാരോ കൂലിപട്ടാളമോ ആയിരുന്നു മുബാറക് അനുകൂലികളായി ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ പ്രവര്‍ത്തക Mona Seif സംസാരിക്കുന്നു: ഞങ്ങള്‍ മുബാറക് ഒഴിയണമെന്നാണ് ഇവിടെ … Continue reading ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു സംസാരിക്കുന്നു "ഇറാന്‍ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട റാഡിക്കല്‍ ഇസ്ലാമിന്റെ ഭരണ വ്യവസ്ഥക്ക് കാരണമാകും. അത് മനുഷ്യാവകാശം ഇല്ലാതാക്കും. ജനാധിപത്യവും, സ്വാതന്ത്ര്യവും ഒക്കെ ഇല്ലാതാക്കും. സാധാരണ ജനങ്ങളുടെ സമാധാനവും സ്ഥിരതയും നഷ്ടപ്പെടും. ഇത് ഞങ്ങളുടെയെല്ലാം പേടിയാണ്. ആ പേടി ഞങ്ങളെ ഒന്നിപ്പിക്കും." "ഞങ്ങളുടെ സുരക്ഷിതത്വത്തിനും ഭാവിക്കും വേണ്ടി ഈ അസ്ഥിരമായ സമയത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ ഇസ്രായേലിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം." ഈജിപ്റ്റിലെ ജനമുന്നേറ്റം കാരണം ഇസ്രേലി സൈന്യത്തിന്റെ ശക്തി … Continue reading മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ