ഈജിപ്റ്റുകാര്‍ സംസാരിക്കുന്നു

"Yes, we can, too."* - from democracynow.org എത്ര സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയുമൊക്കെ കടന്നു പോകുമ്പോഴാണിത് എന്നുകൂടി ഓര്‍ക്കുക. അത്ഭുതം. *തഹ്റിറില്‍ തടിച്ചുകൂടി ജനങ്ങളില്‍ ഒരു കൂട്ടര്‍ പിടിച്ച ബാനറിലെ വാക്യം.

ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് "ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക" എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം. "ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും" ഒരാള്‍ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. … Continue reading ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു. Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് … Continue reading ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം