കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു

ചിലി ചന്ദനം മുതല്‍ St. Helena olive വരെ 571 സസ്യ സ്പീഷീസുകള്‍ കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് പുതിയ പഠനം പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് ഈ പഠനം കാണിക്കുന്നതിനെ ഓര്‍ത്ത് ജൈവ വൈവിദ്ധ്യ വിദഗ്ദ്ധരെ ഭയപ്പെടുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്തുന്നത്. അതിന്റെ റിപ്പോര്‍ട്ട് Nature Ecology and Evolution ല്‍ വന്നു. Key Stockholm University യിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | … Continue reading കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു

Advertisements

പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് … Continue reading പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്

അമേരിക്കന്‍ Bumblebee -- ഒരു കാലത്ത് തെക്കന്‍ ഒന്റാറിയോയില്‍ സാധാരണയായി കണ്ടിരുന്ന ഒരു സ്പീഷീസ് -- നിര്‍ണ്ണായകമായി വംശനാശത്തിലാണ് എന്ന് York University നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. Journal of Insect Conservation ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കെ അമേരിക്കയിലെ തദ്ദേശീയ സ്പീഷീസായ Bombus pensylvanicus ക്യാനഡയില്‍ പ്രാദേശികമായി ഉടന്‍ തന്നെ ഇല്ലാതാകും. വംശനാശത്തിന്റെ ഏറ്റവും കൂടിയ സാദ്ധ്യത അവസ്ഥയിലാണ് അവ ഇപ്പോള്‍. Bumblebee യുടെ ധാരാളം സ്പീഷീസുകള്‍ വടക്കെ അമേരിക്കയില്‍ വംശനാശത്തിലാണ്. … Continue reading കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്

ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി

Bramble Cay melomys (Melomys rubicola) എന്ന ചെറിയ ഒരു rodent(കരണ്ടു തിന്നുന്ന ജീവി) ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഈ ആഴ്ച ആസ്ട്രേലിയയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വംശനാശം നേരിടുന്ന ജീവികള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം വേണമെന്ന് പറയുന്ന ഒരു പത്രപ്രസ്ഥാവനയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ഈ നിശബ്ദമായ പ്രഖ്യാപനം. Queensland ലെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്പീഷീസിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവ് പരിശോധിക്കാനുള്ള കൂടുതല്‍ വിശദമായ ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. Bramble … Continue reading ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി

ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍

ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്

മനുഷ്യന്‍ കാരണമായുള്ള ജൈവവൈവിദ്ധ്യ നാശത്തോടെ ലോകത്തെ ആറാമത്തെ മഹാ ഉന്‍മൂലനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത് എന്ന് Science Advances ന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ശേഷിക്കുന്ന ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന് പഠനം നടത്തിയ ഗവേഷകര്‍ അപേക്ഷിച്ചു. എന്നാല്‍ അതിനുള്ള സമയം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിവേഗം ജീവജാലങ്ങളുടെ വൈവിദ്ധ്യം കുറയുന്ന സംഭവമാണ് മഹാ ഉന്‍മൂലനം. നാലില്‍ മൂന്ന് ജീവികളും വളരെ കുറഞ്ഞ സമയത്ത് ഭൂമുഖത്തുനിന്ന് ഇല്ലാതാകും. Pinta Island … Continue reading ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്

തുമ്പികള്‍ക്ക് ദാഹിക്കുന്നു

ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു