ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍

ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്

മനുഷ്യന്‍ കാരണമായുള്ള ജൈവവൈവിദ്ധ്യ നാശത്തോടെ ലോകത്തെ ആറാമത്തെ മഹാ ഉന്‍മൂലനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത് എന്ന് Science Advances ന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ശേഷിക്കുന്ന ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന് പഠനം നടത്തിയ ഗവേഷകര്‍ അപേക്ഷിച്ചു. എന്നാല്‍ അതിനുള്ള സമയം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിവേഗം ജീവജാലങ്ങളുടെ വൈവിദ്ധ്യം കുറയുന്ന സംഭവമാണ് മഹാ ഉന്‍മൂലനം. നാലില്‍ മൂന്ന് ജീവികളും വളരെ കുറഞ്ഞ സമയത്ത് ഭൂമുഖത്തുനിന്ന് ഇല്ലാതാകും. Pinta Island … Continue reading ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്

തുമ്പികള്‍ക്ക് ദാഹിക്കുന്നു

ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു

നടക്കുന്ന മത്സ്യത്തിന്റെ വിധി

axolotl ന്റെ മറ്റൊരു പേരാണ് ജല ഭീകരന്‍. മറ്റൊരു പേര് "മെക്സികോയിലെ നടക്കുന്ന മീന്‍". ഇത് Aztec ഇതിഹാസത്തിന്റേയും ആഹാരത്തിന്റേയും ഭാഗമായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് Mexico City യില്‍ നിന്നുള്ള നഗര മാലിന്യ വിഷം നിറഞ്ഞ Xochimilco തടാകത്തിന്റെ തോടുകളില്‍ അവ ഇക്കാലം വരെ ജീവിച്ചു. ഒരടി നീളം വരുന്ന salamander നെ വംശനാശത്തില്‍ സംരക്ഷിക്കാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മാലിന്യങ്ങള്‍ക്ക് പുറമേ പ്രാദേശികമല്ലാത്ത തരം മത്സ്യങ്ങളെ തോടുകളില്‍ കൊണ്ടുവന്നതും വിനയായിരിക്കുകയാണ്. അവ … Continue reading നടക്കുന്ന മത്സ്യത്തിന്റെ വിധി