ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു

Electricity (Amendment) Bill 2021 ന് എതിരെ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും നാല് ദിവസം സത്യാഗ്രഹ സമരം നടത്തുന്നു. National Coordination Committee of Electricity Employees & Engineers (NCCOEEE) ആണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. Electricity (Amendment) Bill പാസാക്കാനായുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരാണ് സമരം. Electricity (Amendment) Bill 2021 ലെ പല വ്യവസ്ഥകളും ജനവിരുദ്ധവും, തൊഴിലാളിവിരുദ്ധവും ആണ്. നടപ്പാക്കുകയാണെങ്കില്‍ ദൂരവ്യപകമായ പ്രത്യാഖ്യാതങ്ങള്‍ അതുണ്ടാക്കും. — … Continue reading ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു

ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി

തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016

വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

ഊര്‍ജ്ജ അനീതി

വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏ‍ഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി

ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന്‍ ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന്‍ ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്. — … Continue reading ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല