എങ്ങനെയാണ് ഇന്റര്‍നെറ്റ് ഏകാധിപതികളെ ശക്തരാക്കുന്നത്

Evgeny Morozov spin + internet = spinternet

Advertisements

1974 ലെ വിദ്യാർത്ഥികളുടെ കാണാതാകൽ കേസിൽ വിരമിച്ച 4 സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ കോടതി വിധിച്ചു

പനോഷെയുടെ ഏകാഥിപത്യത്തിൻ കീഴിൽ സാമൂഹ്യപ്രവർത്തകയും വിദ്യാർത്ഥിനിയുമായിരുന്ന María Angélica Andreoli Bravo നെ 1974 ൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ ചിലിയൽ ഒരു കോടതി വിധിച്ചു. തട്ടിക്കൊണ്ടു പോയതിന് ശേഷം വിദ്യാർത്ഥിനിയെ വിവിധ രഹസ്യ തടവറകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. നാല് സൈനിക ഉദ്യോഗസ്ഥരെ 10 മുതൽ 13 വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. — സ്രോതസ്സ് democracynow.org

സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1976 ഡിസംബറിലെ അറസ്റ്റിന് ശേഷം 29-വയസ് പ്രായമുള്ള 5 മാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയുടെ അപ്രത്യക്ഷമാകലിന്റെ പേരില്‍ മുമ്പത്തെ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ 35 ഏജന്റുമാരെ ചിലിയിലെ ഒരു ജഡ്ജി ശിക്ഷിച്ചു. ആ കൂട്ടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ശിക്ഷ 500 വര്‍ഷമായി ഉയര്‍ത്തി. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇര Reinalda Pereira Plaza, ഒരു ആരോഗ്യ സാങ്കേതികവിദഗ്ദ്ധയായിരുന്നു. സൈനിക ഏകാധിപത്യം ഭരണം പീഡിപ്പിച്ചവര്‍ക്ക് അവര്‍ അഭയം നല്‍കി. Court of Appeals of Santiago … Continue reading സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ചിലിയില്‍ പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരുദ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ 1973 ല്‍ ക്യാന്‍സര്‍ വന്നല്ല മരിച്ചതെന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ പിന്‍തുണയുള്ള ജനറല്‍ അഗസ്റ്റോ പിനോഷേയുടെ കീഴില്‍ വിഷബാധയേറ്റാണ് മരിച്ചതെന്ന് വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍. ഡോക്റ്റര്‍മാര്‍ വിഷം കുത്തിവെച്ചാണ് നെരുദയെ കൊന്നതെന്നാണ് നെരുദയുടെ ഡ്രൈവര്‍ അവകാശപ്പെടുന്നത്. 1971 ല്‍ പാബ്ലോ നെരുദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയുടെ അടുത്ത … Continue reading 1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍

1960കളില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ നടത്തിയ, 10 ലക്ഷം പേരോളം സാധാരണക്കാര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് ജക്കാര്‍ത്തയിലെ അമേരിക്കയുടെ ഏംബസി ഉദ്യോഗസ്ഥര്‍ അറിയുകയും പിന്‍തുണക്കുകയും ചെയ്തു എന്ന് പുറത്തു വന്ന രേഖകള്‍ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരനെ ഇല്ലാതാക്കിയതിന് ശേഷം ഇന്‍ഡോനേഷ്യയിലെ സൈന്യവും paramilitary ശക്തികളും പ്രതിഷേധിക്കുന്നവരെ കമ്യൂണിസ്റ്റുകള്‍ എന്ന് ആരോപിച്ച് കൊന്നൊടുക്കുകയായിരുന്നു. ജനറല്‍ സുഹാര്‍ത്തോയുടെ സൈന്യത്തിന് വേണ്ട പിന്‍തുണ പ്രസിഡന്റ് ലിന്റണ്‍ ജോണ്‍സണിന്റെ സര്‍ക്കാര്‍ നല്‍കി. പിന്നീട് ദശാബ്ദങ്ങളോളം സുഹാര്‍ത്തോയുടെ ഭരണമായിരുന്നു ഇന്‍ഡോനേഷ്യയില്‍ നടന്നത്. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ … Continue reading അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍

പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം

ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു. ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ … Continue reading പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം

ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തിന്റെ 24 മുമ്പത്തെ ഏജന്റുമാരെ ശിക്ഷിച്ചു

രണ്ട് കേസില്‍ കുറ്റം തെളിഞ്ഞതോടെ Augusto Pinochet യുടെ ഏകാധിപത്യത്തിന്റെ മറ്റൊരു 24 മുമ്പത്തെ ഏജന്റുമാരെ കൂടി Court of Appeal of Santiago ശിക്ഷിച്ചു. Operation Colombo യില്‍ പങ്കെടുത്തവരാണ് ഈ ഏജന്റുമാര്‍. പിനോഷെയുടെ കുറ്റങ്ങള്‍ മറച്ച് വെക്കാനുള്ള ഒരു intelligence operation ആയിരുന്നു അത്. പ്രതിഷേധിച്ച ഒരാളെ ഇല്ലാതാക്കിയതും മറ്റൊരാളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമാണ് കേസിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-16

ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു

നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്‍തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു

മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്‍കിയുള്ളു

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org

എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു

രാജ്യത്തെ 12 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്ന് നടന്ന സ്ഥലത്ത് എല്‍ സാല്‍വഡോര്‍ ഒരു സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1981 ല്‍ അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന സൈന്യം ആയിരത്തിലധികം ആളുകളെ കൊന്ന സ്ഥലമാണത്. അമേരിക്കക്കാര്‍ പരിശീലനം കൊടുത്ത സാല്‍വഡോറിലെ മരണ സംഘം "ബോധപൂര്‍വ്വവും വ്യവസ്ഥാപിതമായും" 1981 ഡിസംബര്‍ 11 ഉം 13 ഉം El Mozote നഗരത്തിലും സമീപ ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളുമായ 1,200 ഗ്രാമീണരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്ന് 1992 ലെ … Continue reading എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു