വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് … Continue reading വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു

1980കളില്‍ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളെ നിരോധിച്ചിരുന്നില്ലെങ്കില്‍ ആര്‍ക്ടിക്കിലെ ഓസാണ്‍ പാളിയിലെ തുള ഇപ്പോഴുള്ളതിന്റെ 40% കൂടുതല്‍ വലുതായിരുന്നു. 1987 ലെ മോണ്‍ട്രിയല്‍ കരാര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ബ്രിട്ടണുള്‍പ്പടെ വടക്കെ യൂറോപ്പ് വരെ അത് മോശമായി ബാധിക്കുന്ന അവസ്ഥയായിരുന്നു അത് എന്ന് പുതിയ പഠനം കണ്ടെത്തി. അന്തര്‍ദേശീയ സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്ര സഭയുടെ ആ കരാര്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവെക്കുകയും ഓസോണിനെ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉള്‍പ്പടെയുള്ള രാസവസ്തുക്കളെ നിരോധിക്കുകയും ചെയ്തു. ഫ്രിഡ്ജുകളിലും സ്പ്രേയ് പാത്രങ്ങളിലും ഉപയോഗിക്കുന്ന വാതകമായിരുന്നു അത്. … Continue reading മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു

വാര്‍ത്തകള്‍

ഭൂമികുലുക്കത്തേത്തുടര്‍ന്ന് വെര്‍ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു 5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് വെര്‍ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള്‍ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്‍കിയെങ്കില്‍ മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില്‍ ഇതാദ്യമാണ്. പാല്‍ വില ഉയര്‍ത്താന്‍ പശുക്കളെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്. 20 ലക്ഷം സ്ത്രീകള്‍ … Continue reading വാര്‍ത്തകള്‍

ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ … Continue reading ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു