ആമസോണിലെ വനനശീകരണത്തിന് മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ബന്ധമുണ്ട്

ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്. — സ്രോതസ്സ് news.mongabay.com | 16 Sep 2020

ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

വലിയ ഗോശാലയില്‍ നിന്നുള്ള മലിനജലത്തില്‍ വലിയ സാന്ദ്രതയില്‍ estrogenic ഹോര്‍മോണുകളുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഈ ഹോര്‍മോണ്‍ വിഘടിക്കാതെ വളരെ വര്‍ഷക്കാലം നിലനില്ക്കും. ഓക്സിജന്‍ ഇല്ലാത്ത പരിസരത്ത് estrogens ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് വേഗം രൂപം മാറി ജൈവ വിഘടനത്തെ തടയുമെന്നത് estrogens ന്റെ അസാധാരണമായ സ്വഭാവം ആണ്. ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് അറിയാത്ത കാര്യമായിരുന്നു ഇത്. അതുകൊണ്ട് അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. Illinois Sustainable Technology Center (ISTC) ലെ ഗവേഷകരാണ് ഈ … Continue reading ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

വാര്‍ത്തകള്‍

ഭൂമികുലുക്കത്തേത്തുടര്‍ന്ന് വെര്‍ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു 5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് വെര്‍ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള്‍ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്‍കിയെങ്കില്‍ മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില്‍ ഇതാദ്യമാണ്. പാല്‍ വില ഉയര്‍ത്താന്‍ പശുക്കളെ … Continue reading വാര്‍ത്തകള്‍