കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

കടലില്‍ ശബ്ദം വര്‍ദ്ധിച്ച് വരികയാണ്. ഞണ്ടുകള്‍ക്ക് പോലും അത് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. സാധാരണ തീര ഞണ്ടുകള്‍ (Carcinus maenas)ക്ക് സാവധാനം പുറംതോടിന്റെ നിറം മാറ്റി അവ ജീവിക്കുന്ന ചുറ്റുപാടിന് അനുസൃതമാക്കാനാകും. എന്നാല്‍ അടുത്ത കാലത്തെ പഠനത്തില്‍ കണ്ടെത്തിയത് കപ്പലുകളില്‍ നിന്നുള്ള ശബ്ദത്തിന്റെ സാന്നിദ്ധ്യം കാരണം അവയുടെ ഈ നിറംമാറല്‍ ശക്തി കുറഞ്ഞു എന്നാണ്. അതിനാല്‍ അവ കൂടുതല്‍ ആക്രമിക്കപ്പെടുന്നു. Current Biologyയുടെ മാര്‍ച്ച് 9 ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതമായ കടല്‍ … Continue reading കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം … Continue reading മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

കപ്പല്‍ മലിനീകരണം

കപ്പല്‍ മൂലമുള്ള മലിനീകരണത്തെക്കുറിച്ച് ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അപകടം കുറച്ച് കാണുന്നു എന്ന് ആരോപണമുണ്ട്. 5 കോടി കാറുകള്‍ പുറത്തുവിടുന്ന ക്യാന്‍സറും ആസ്മയുമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ് ഒരു ഭീമന്‍ container കപ്പല്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍. കാര്‍, കപ്പല്‍ എന്നിവയുടെ എഞ്ജിന്റെ വലിപ്പം, സാധാരണ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്‍മ, എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി കപ്പല്‍ വ്യവസായത്തിനകത്തുള്ളവര്‍ കണ്ടെത്തിയ രഹസ്യ രേഖകളനുസരിച്ച് ലോകത്തെ ഏറ്റവും വലിയ 15 കപ്പല്‍ കമ്പനികള്‍ ചെയ്യുന്ന മലിനീകരണം ലോകത്തെ 76 കോടി കാറുകള്‍ പുറത്തുവിടുന്ന … Continue reading കപ്പല്‍ മലിനീകരണം

മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

ലോകം മൊത്തം കാറുകള്‍ വായുവിലേക്ക് പുറം തള്ളുന്ന പൊടി കണിക(particulate matter) മലിനീകരണത്തിന്റെ പകുതിക്ക് തുല്യമായ മലിനീകരണം വാണിജ്യ കപ്പലുകളും ചെയ്യുന്നുണ്ടെന്ന് NOAA യും Boulder ലെ University of Colorado യും നടത്തിയ പഠനം കണ്ടെത്തി. തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. Journal of Geophysical Research ലാണ് ഈ റിപ്പോര്‍ട്ട് വന്നത്. പ്രതി വര്‍ഷം 0.9 teragrams കണികകളാണ് കപ്പലുകള്‍ പുറത്തുവിടുന്നത്. 70% കപ്പല്‍ യാത്രകളും തീര പ്രദേശത്തു നിന്ന് 402 കിലോമീറ്ററിനുള്ളിലായതുകൊണ്ട് … Continue reading മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം