ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

സംവിധാനത്തിലൂടെ കടന്ന് പോകുന്ന സുപ്രധാനമായ വിവരങ്ങള്‍ കാണു മാത്രമല്ല, പുതിയ ഡാറ്റ കയറ്റാനും ആക്രമണകാരിയെ സഹായിക്കുന്നതാണ് Intel ചിപ്പിന്റെ പുതിയ സുരക്ഷാപിഴവ്. സാധാരണ ഉപയോക്താവ് ഭയക്കേണ്ട ഒരു പ്രശ്നമല്ല അത്. എന്നാലും നമ്മുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീഷണിയെ സൂചിപ്പിക്കുന്നതാണ് അത്. Meltdown, Spectre എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ Load Value Injection(LVI) എന്ന ഇതിന്റെ പേര് അത്ര ഭംഗിയുള്ളതല്ല. BitDefender ഉം Jo Van Bulck ന്റെ ഗവേഷണ സംഘവും സ്വതന്ത്രമായാണ് ഈ പിഴവ് കണ്ടെത്തിയത്. … Continue reading ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല

ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020

ഇന്റല്‍ ചിപ്പിന് രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി കണ്ടെത്തി

Intel CPUകളുടെ രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി പുറംലോകത്തിന് അറിവായി. Spectre, Meltdown, Foreshadow, ZombieLoad നും ശേഷം ധാരാളം ഗൌരവകരമായ സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഇവക്കുണ്ടായിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ രണ്ട് ദൌര്‍ബല്യങ്ങള്‍ Vector Register Sampling (CVE-2020-0548) ഉം L1D Eviction Sampling (CVE-2020-0549) ഉം ആണ്. — സ്രോതസ്സ് | 28 Jan 2020 Intel inside Idiot outside.

ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു

റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ Kaspersky അടുത്തകാലത്ത് ‘Dtrack’ malware ന്റെ സാമ്പിളുകള്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തി എന്ന് പറയുന്നു. ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് Dtrack malware. സാമ്പത്തിക സ്ഥാപനങ്ങളില്‍ remote admin tool (RAT) നായി അത് കള്ളന്‍മാര്‍ ഉപയോഗിക്കുന്നു. Dtrack കൂടുതലും കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്(24%). പിന്നാലെ കര്‍ണാടയും (18.5%) തെലുങ്കാനയും(12%) വരുന്നു. ഇത് ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ പശ്ഛിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം എന്നിവയാണ്. … Continue reading ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്ട്പോപ്പിന് വില കൂടുതലാണ്. ഒരു ലാപ്ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് വാങ്ങാനാകും. ഡസ്ക്ടോപ്പില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള ഹാര്‍ഡ്‌വെയര്‍ … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം Respects Your Freedom (RYF) അംഗീകാരം Vikings GmbH ന്റെ രണ്ട് ഉപകരണങ്ങള്‍ക്ക് കൂടി നല്‍കി. അവ Vikings D8 Mainboard ഉം Vikings D8 Workstation ഉം ആണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം, അവര്‍ ഉല്‍പ്പന്നത്തിന് മേലുള്ള അധികാരം, സ്വകാര്യത എന്നീ കാര്യങ്ങളെ സംബന്ധിച്ച FSF ന്റെ നിലവാരം പാലിക്കുന്നു എന്നതാണ് RYF certification ന്റെ അര്‍ത്ഥം. Vikings GmbH ല്‍ നിന്നുള്ള മൂന്നാമത്തേതും നാലാമത്തേതുമായ ഉപകരണങ്ങളാണിവ. Vikings D8 … Continue reading Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു

കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും

നിങ്ങള്‍ നേരേയാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ കഴുത്തിന്റെ പേശികള്‍ക്ക് സുഖമായി നിങ്ങളുടെ തലയുടെ ഭാരം താങ്ങാനാകും. അത് ഏകദേശം 5.4 കിലോ ഭാരം വരും. എന്നാല്‍ തല മുന്നോട്ടാക്കി കുനിഞ്ഞിരിക്കുമ്പോള്‍ 45 ഡിഗ്രി കോണുവരും. അപ്പോള്‍ നിങ്ങളുടെ കഴുത്ത് വലിയ ഭാരമുള്ള വസ്തുക്കള്‍ നീക്കുന്ന ഒരു ഉത്തോലകം പോലെയാണ് പ്രവര്‍ത്തിക്കുക. ആ സമയത്ത് നിങ്ങളുടെ കഴുത്തിന്റെ പേശികളില്‍ 20.25 കിലോ ഭാരമാകും ചെലുത്തപ്പെടുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് തലതിരിക്കുമ്പോള്‍ വേദനയും തോളിനും പുറം വേദനയും വരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ … Continue reading കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും

വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു

ലോകം മൊത്തം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാര്‍ 7500 കോടി യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. അത് 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ ആണ്. (console ഗെയിമുകളെ ഉള്‍പ്പെടുത്താതെയാണിത്.) അമേരിക്കയില്‍ ഗെയിം കളിക്ക് $600 കോടി ഡോളറാണ് ചിലവാക്കുന്നത്. അത് മൊത്തം വൈദ്യുതി ജല താപിനി, പാചക ഉപകരണങ്ങള്‍, തുണി ചൂടാക്കുന്ന ഉപകരങ്ങള്‍, പാത്രം കഴുകുന്ന ഉപകരണങ്ങള്‍, ശീതീകരണി എല്ലാം ഉപയോഗിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ ഊര്‍ജ്ജം എന്നാല്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നര്‍ത്ഥം. അമേരിക്കയിലെ കമ്പ്യൂട്ടര്‍ … Continue reading വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു

ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്

Spectre 2 ന് വേണ്ട പരിഹാരം നടത്തുന്നതാണ് പുതിയ Linux 4.20 കേണലിന്റെ വേഗത കുറയുന്നതിന് കാരണം എന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കണമെന്ന് ലിനക്സ് നിര്‍മ്മാതാവായ ലിനസ് ട്രോഡ്‌വാള്‍ഡ് അഭിപ്രായപ്പെട്ടു. Intel കമ്പ്യൂട്ടറുകളിലെ മൈക്രോ കോഡ് പുതിയതാക്കാനായി പുതിയതായി നടപ്പാക്കിയ Single Thread Indirect Branch Predictors (STIBP) എന്ന പരിഹാരം Linux 4.20 ല്‍ സ്വതേ ലഭ്യമാക്കിയിരിക്കുന്നു. Spectre v2 ആക്രമണങ്ങളെ ചെറുക്കാനായി firmware പുതുക്കലില്‍ ഇന്റല്‍ കൊണ്ടുവന്ന മൂന്ന് പരിഹാരങ്ങളില്‍ ഒന്നാണ് STIBP. മറ്റുള്ളവ … Continue reading ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്

NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം

Spectre CPU speculative execution ദൌര്‍ബല്യത്തെ വിദൂര നെറ്റ്‌വര്‍ക്കില്‍ നിന്നും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട് ഓസ്ട്രിയയിലെ Graz University ലെ ഗവേഷകര്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ചു. ഈ ആക്രമണ രീതിയെ NetSpectre എന്നാണ് അവര്‍ വിളിക്കുന്നത്. ഇതുവഴി നെറ്റ്‌വര്‍ക്കില്‍ നിന്നുകൊണ്ട് ആക്രമണകാരിക്ക് arbitrary memory വായിക്കാനാകും. ആധുനിക CPUകളിലെ speculative execution നെ ആക്രമണകാരിക്ക് ഉപയോഗിക്കാനുതകുന്ന ഒരു കൂട്ടം ദൌര്‍ബല്യങ്ങളെയാണ് Spectre എന്ന് വിളിക്കുന്നത്. ജനുവരി 3 നാണ് CPU ദൌര്‍ബല്യങ്ങള്‍ ആയ … Continue reading NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം