തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രോസിക്യൂട്ടര്‍മാരിലെ 95% ഉം വെള്ളക്കാരാണ്

അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാരില്‍ കൂടുതല്‍ പേരും വെള്ളക്കാരാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Women Donors Network നടത്തിയ പഠനത്തില്‍ പ്രോസിക്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന 66% സംസ്ഥാനങ്ങളില്‍ ഒറ്റ ഒരു കറുത്തവനേയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തില്ല. സംസ്ഥാന, പ്രാദേശിക പ്രോസിക്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത 2,400 പേരില്‍ 95% പേരും വെള്ളക്കാരാണ്. അത് മാത്രമല്ല 79% പേരും വെള്ളക്കാരായ പുരുഷന്‍മാരാണ്. 2015

ഊര്‍ജ്ജ അനീതി

വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏ‍ഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി

മൂന്ന് വാക്കുകള്‍. 70 കേസുകള്‍. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്നതിന്റെ ദുരന്ത ചരിത്രം

കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല്‍ 65 വരെ പ്രായമുള്ളവരാണ് അവര്‍. സമാധാനപരമായ ലംഘനങ്ങള്‍, സംശയാസ്പദമായ സ്വഭാവത്താല്‍ നടത്തിയ 911 വിളികള്‍, മാനസികാരോഗ്യ വ്യാകുലതകള്‍ തുടങ്ങയിവയാല്‍ പിടിച്ച് നിര്‍ത്തപ്പെട്ടവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു. — സ്രോതസ്സ് nytimes.com | Jun 29, 2020

ആന്റണി ക്രൊഫോര്‍ഡിന്റെ കഥ

Equal Justice Initiative In 1916 in Abbeville, SC, a black man could be lynched for standing up for himself. This is Anthony Crawford’s story, as told by his great-great-granddaughter. For more information, visit: lynchinginamerica.eji.org

ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം

2016 ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന് ബര്‍ണി സാന്റേഴ്സ് എന്ന വെള്ളക്കാരന്‍ പാര്‍ട്ടിക്ക് പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങി. അവിടെ അങ്ങനെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകണമെങ്കിലും പാര്‍ട്ടിക്കാര് നടത്തുന്ന തെരഞ്ഞെടുപ്പുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരയറാതെ കടുത്ത ദുരിതം അനുഭവിക്കുന്നവരാണ് അന്നും ഇപ്പോഴും അമേരിക്കയിലെ സാധാരണ ജനം. അവരിലേക്ക് ജനാധിപത്യപരമായ സോഷ്യലിസം എന്ന ആശയത്തോടെ ബാങ്കുകാരെ നിലക്ക് നിര്‍ത്തി വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളി, സൌജന്യ ആരോഗ്യപരിപാലനവും ഒക്കെ പരിപാടികളായി പ്രഖ്യാപിച്ച സാന്റേഴ്സിന് … Continue reading ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം