മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

ധാരാളം ബൊറിയല്‍ കാടുകളും തുന്ത്രകളിലേക്കും തീ പടര്‍ന്നുകൊണ്ട് സൈബീരിയ കാട്ടുതീ സീസണ്‍ നീങ്ങിയിരിക്കുന്നു. സൈബീരിയേയും വടക്കന്‍ പ്രദേശങ്ങളേയും മൂടിയിരിക്കുന്ന കാടുകളിലെ വലിയ മാറ്റത്തിന്റെ ഉദാഹരണമാണിത്. കാലാവസ്ഥാ മാറ്റം ഭൂപ്രകൃതിയെ മാറ്റുകയാണ്. കഴിഞ്ഞ 10,000 വര്‍ഷങ്ങളായി കേട്ടിട്ടു പോലുമില്ലാത്ത തോതിലാണ് കാടുകള്‍ അവിടെ കത്തുന്നത്. താപനില വര്‍ദ്ധിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. മരങ്ങളിലും മണ്ണിലും വലിയ തോതില്‍ കാര്‍ബണ്‍ സംഭരിക്കപ്പെട്ടിട്ടുണ്ട് തീ കത്തുമ്പോള്‍ ഈ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. അത് കൂടുതല്‍ അപകടകരമായ കാട്ടുതീയുടേയും കൂടുതല്‍ ഉയര്‍ന്ന താപനിലയുടേയും അപകടകരമായ … Continue reading സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കാരണം അന്തര്‍ദേശീയ സമൂഹത്തോട് ചിലി സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷത്തില്‍ അധികം ഹെക്റ്റര്‍ വനം ആണ് കാട്ടുതീയാല്‍ നശിച്ചത്. ദീര്‍ഘകാലത്തെ വരള്‍ച്ചയും താപനിലയും ആണ് തീപിടുത്തത്തിന് കാരണം. താപനില 40 degrees Celsius വരെ എത്തിയിരുന്നു. കാട്ടുതീയാല്‍ ചിലി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം കാട്ടുതീ നഗരങ്ങളും ഫാക്റ്ററികള്‍ക്കും vineyards നും ഒക്കെ നേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച 129 കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചിലിയുടെ National Forestry Corporation പറഞ്ഞു. … Continue reading ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

ആല്‍ബര്‍ട്ടയിലെ കാട്ടുതീ ബൊറിയല്‍ കാടുകളിലേക്ക് നീങ്ങുന്നു

ക്യാനഡയുടെ ആല്‍ബര്‍ട്ടയിലെ പ്രവശ്യയായ Fort McMurray ന് ചുറ്റും രണ്ട് കാര്യങ്ങളാണുള്ളത്: എണ്ണ മണ്ണും ബൊറിയല്‍ കാടുകളും. അതില്‍ ആദ്യത്തേത് കഴിഞ്ഞ ആഴ്ചയിലെ കാട്ടുതീയില്‍ നിന്ന് പുറത്ത് വന്നെങ്കിലും രണ്ടാമത്തേത് തുടരുന്ന തീയുടെ ഭീഷണിയിലാണ്. 93,000 ഏക്കറോളം പ്രദേശത്തേക്ക് വളര്‍ന്ന തീ ഇനി മാസങ്ങളോളം കത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അത് മനുഷ്യവാസമുള്ള സ്ഥലത്ത് നിന്ന് കാട്ടിലേക്കാണ് നീങ്ങുന്നത്. — സ്രോതസ്സ് grist.org

ആല്‍ബര്‍ട്ടയിലെ കാട്ടുതീ പത്തിരട്ടിയായി വളര്‍ന്നു

ക്യാനഡയിലെ സംസ്ഥാനമായ ആല്‍ബര്‍ട്ടയില്‍ സംഭവിച്ച കാട്ടുതീ ആദ്യമുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വളര്‍ന്നു. ക്യാനഡയിലെ എണ്ണ മണ്ണിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്ന Fort McMurray യിലെ 88,000 ജനങ്ങളില്‍ മുഴുവന്‍ പേരേയും ഒഴുപ്പിച്ചു. കമ്പനികള്‍ എണ്ണയുല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ക്യാനഡയുടെ ക്രൂഡോയില്‍ ഉത്പാദനം 16% കുറഞ്ഞു. ഒരു ദിവസം കൊണ്ട് തീ 18,000 ഏക്കറില്‍ നിന്ന് 210,000 ഏക്കറിലേക്കാണ് വളര്‍ന്നത്. കാലാവസ്ഥാ മാറ്റം കാരണമാണ് വര്‍ദ്ധിച്ച് വരുന്ന ഈ കാട്ടുതീ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു — സ്രോതസ്സ് democracynow.org

അമേരിക്ക കത്തുന്നു

റിക്കേ, ഒരു പ്രാവശ്യം കൂടി പ്രാര്‍ത്ഥിക്കൂ! National Interagency Fire Center (NIFC)ന്റേയും NASA യുടെയും കണക്കനുസരിച്ച് 91 ലക്ഷം വനം കത്തിച്ചാമ്പലായി. 1960 ന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ കാട്ടുതീയുണ്ടായ വര്‍ഷമായിരുന്നു 2012. വലിയൊരു ഭൂപ്രദേശം തീയില്‍ അമര്‍ന്നെങ്കിലും തീപിടുത്തത്തിന്റെ ശരാശരി എണ്ണം കുറവാണ്, 55,505. ജനുവരി 1 മുതല്‍ ഒക്റ്റോബര്‍ 31 വരെയുള്ള കാലത്തെ തീപിടുത്തത്തിന്റെ മാപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പടിഞ്ഞാറാണ് വലിയ കാട്ടുതീയില്‍ അധികവും ഉണ്ടായിരിക്കുന്നത്. അവിടെ മിന്നലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും … Continue reading അമേരിക്ക കത്തുന്നു