ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021

അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്

പോളണ്ടിന്റേയും ബലാറൂസിന്റേയും അതിര്‍ത്തിയില്‍ straddles ചെയ്യുന്ന Białowieża പുരാതന വനം - യൂറോപ്പിലെ താഴ്ന്ന പ്രദേശത്തെ അവശേഷിക്കുന്ന primeval വനം - യൂറോപ്യന്‍ വന്യ bison ന്റെ അവസാനത്തെ ആവാസ വ്യവസ്ഥയാണ്. അത് ഇപ്പോള്‍ 1.8 ലക്ഷം ഘന മീറ്റര്‍ തടിവെട്ടാനുള്ള പോളണ്ടിലെ സര്‍ക്കാരിന്റെ തീരുമാനത്താല്‍ ഭീഷണിയിലാണ്. അതിനിടക്ക് ഫിന്‍ലാന്റിലെ സര്‍ക്കാര്‍ അപ്രതീക്ഷിതമായി പുതിയ ഒരു വന നിയമം കൊണ്ടുവരുന്നു. അത് പ്രകാരം Finnish Lapland ലെ അവസാനത്തെ പഴയ കാടുകള്‍ക്ക് ഭീഷണിയിലാഴ്ത്തിക്കൊണ്ട് അഭൂതപൂര്‍വ്വമായ ഭൂമി തട്ടിയെടുക്കല്‍ … Continue reading സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്

കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്

ഉയരുന്ന താപനില ഉഷ്ണമേഖല കാടുകളിലെ മരങ്ങളുടെ ആയുസ് കുറക്കുകയും അതിനാല്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു എന്ന് അടുത്ത കാലത്ത് വന്ന രണ്ട് പഠനങ്ങള്‍ കാണിക്കുന്നു. ആമസോണില്‍ ഇതിനകം തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ താപനില നിര്‍ണ്ണായക പരിധിയായ 25°C ഇതിനകം തന്നെ മറികടന്നിരിക്കുന്നു. 2050 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ ഉഷ്ണമേഖല കാടായ Congo Basin ലും ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതപനത്തെ നേരിടുന്നതില്‍ കാടുകള്‍ക്ക് വലിയ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്

കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്