കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കാലിഫോര്‍ണിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച കാരണം സംസ്ഥാനത്തെ വനങ്ങള്‍ നാശത്തെ നേരിടുകയാണ്. വര്‍ഷങ്ങളായി വളരെ കുറവ് മഴമാത്രമാണ് അവിടെ കിട്ടുന്നത്. U.S. Forest Service നടത്തിയ പഠന പ്രകാരം ഈ വരള്‍ച്ചയില്‍ കുറഞ്ഞത് 1.25 കോടി കാട്ടിലെ മരങ്ങള്‍ കരിഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തി. വരണ്ട കാലാവസ്ഥയും കൂടിയായപ്പോള്‍ കാട്ടുതീയുടെ ഭീഷണിയും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം Forest Service നടത്തിയ ആകാശത്തില്‍ നിന്നുള്ള സര്‍വ്വേയിലാണ് ആ കണക്ക് കണ്ടുപിടിച്ചത്. digital aerial sketch-mapping … Continue reading കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു

അമേരിക്ക കത്തുന്നു

റിക്കേ, ഒരു പ്രാവശ്യം കൂടി പ്രാര്‍ത്ഥിക്കൂ! National Interagency Fire Center (NIFC)ന്റേയും NASA യുടെയും കണക്കനുസരിച്ച് 91 ലക്ഷം വനം കത്തിച്ചാമ്പലായി. 1960 ന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ കാട്ടുതീയുണ്ടായ വര്‍ഷമായിരുന്നു 2012. വലിയൊരു ഭൂപ്രദേശം തീയില്‍ അമര്‍ന്നെങ്കിലും തീപിടുത്തത്തിന്റെ ശരാശരി എണ്ണം കുറവാണ്, 55,505. ജനുവരി 1 മുതല്‍ ഒക്റ്റോബര്‍ 31 വരെയുള്ള കാലത്തെ തീപിടുത്തത്തിന്റെ മാപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പടിഞ്ഞാറാണ് വലിയ കാട്ടുതീയില്‍ അധികവും ഉണ്ടായിരിക്കുന്നത്. അവിടെ മിന്നലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും … Continue reading അമേരിക്ക കത്തുന്നു

കാടും മനുഷ്യനും

Yann Arthus-Bertrand was appointed by the United Nations to produce the official film for the International Year of Forests. Following the success of Home which was seen by 400 million people, the photographer began producing a short 7-minute film on forests made up of aerial images from Home and the Vu du Ciel television programmes. … Continue reading കാടും മനുഷ്യനും

വാര്‍ത്തകള്‍

ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍

എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു

1960 - 70 കാലത്ത് പെറുവില്‍ ഒരു എണ്ണ ബൂം നടന്നിരുന്നു. എവിടെ പര്യവേഷണം നടത്തണം എന്നതിന് നിയന്ത്രണമുള്ളതിനാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ഫോസില്‍ ഇന്ധന വേട്ട dwindled. രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തില്‍ വ്യാകുലതയുള്ളവര്‍ക്ക് അത് ആശ്വാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെറു സര്‍ക്കാര്‍ അവരുടെ രാജ്യത്തെ ആമസോണ്‍ കാടിന്റെ 41% എണ്ണ പര്യവേഷണത്തിന് നല്‍കുന്നു എന്ന വാര്‍ത്ത വന്നു. അത്തരം ഖനനം ദുര്‍ബലമായ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ആ പ്രദേശത്തെ ആദിവാസികളുടെ വീടുകളും തകരും. അഭൂതപൂര്‍വ്വമായ എണ്ണ … Continue reading എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു

വനനശീകരണം

50% സ്പീഷീസ് ആഗോളതപനം കാരണം ഭൂമിയിലെ കരയിലെ പകുതി സസ്യ സ്പീഷീസുകളും പകുതി മൃഗ സ്പീഷീസുകളും 2050 ഓടെ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് ഒരു വലിയ പഠനം കണ്ടെത്തി. World Resources Institute ന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം വനനശീകരണം കാരണം 100 സ്പീഷീസുകള്‍ ഇല്ലാതാകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മഴക്കാടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ 40% ഉത്പാദിപ്പിക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകള്‍ ആണ്. രോഗ പരിഹാരം മഡഗാസ്കറിലെ മഴക്കാടുകളില്‍ വളരുന്ന rosy periwinkle എന്ന ചെടിയില്‍ നിന്ന് … Continue reading വനനശീകരണം

മഡഗാസ്കറിലെ lemurs അപകടത്തില്‍

മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. 16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള "സംരക്ഷണ hotspot" ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ … Continue reading മഡഗാസ്കറിലെ lemurs അപകടത്തില്‍

വന മരണം കൂടുന്നു

അമേരിക്കയുടെ West Coast ല്‍ കാട് അതിവേഗം മരിക്കുന്നു. Science ജേണലിലാണ് ഈ വാര്‍ത്ത വന്നത്. 1970കളെ അപേക്ഷിച്ച് മര മരണം ഇരട്ടിയായിരിക്കുകയാണിപ്പോള്‍. ആഗോളതപനവും വെള്ളമില്ലാത്തതിന്റെ stress ഉം ആണിതിന് കാരണം. US Geological Survey യും, യൂണിവേഴ്സിറ്റികളും, National Science Foundation ഉം ദശാബ്ദങ്ങളായി ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയ, കൊളറാഡോ, വാഷിങ്ടണ്‍, ഒറിഗണ്‍, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ 200 വര്‍ഷത്തിലധികം പ്രായമുള്ള കാടുകളിലാണ് അവര്‍ പഠനം നടത്തിയത്. മരണകാരണം മലിനീകരണമല്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം. … Continue reading വന മരണം കൂടുന്നു

വരള്‍ച്ച ആമസോണിനെ കൊല്ലുന്നു

വരള്‍ച്ച ആമസോണിലെ മരങ്ങളെ നശിപ്പിക്കുകയും ആ പ്രദേശത്തെ കാര്‍ബണ്‍ സംഭരണി ചെറുതാക്കുകയും ചെയ്യുന്നു. പ്രതി വര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആ കാടുകള്‍ ആഗിരണം ചെയ്യുന്നത്. എന്നാല്‍ 30 വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് Science മാസികയില്‍ വന്നതോടെ ഈ വനം വരള്‍ച്ചയോടെ sensitive ആണെന്നതിന് തെളിവായി. അത് കൂടുതല്‍ വനം നശിപ്പിക്കുകയും ഹരിത ഗൃഹ വാതക ഉദ്‌വമനത്തെ കൂട്ടുകയും ചെയ്യും. ചൂടുകൂടുന്നത് മരങ്ങളുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കും. … Continue reading വരള്‍ച്ച ആമസോണിനെ കൊല്ലുന്നു