ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്

ലോക ജനസംഖ്യയുടെ വെറും 1% മാത്രമായ സദാ-പറക്കുന്ന “super emitters” ആണ് വ്യോമയാനം കൊണ്ടുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയും 2018 ല്‍ ഉണ്ടാക്കിയത്. എയര്‍ലൈനുകള്‍ ശതകോടിക്കണക്കിന് ടണ്‍ CO2 ആണ് ഉത്പാദിപ്പിക്കുന്നു. അവരുണ്ടാക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ നാശത്തിന് നഷ്ടപരിഹാരം അടക്കാത്തതിനാല്‍ അവര്‍ക്ക് $10000 കോടി ഡോളര്‍ (£75bn) സബ്സിഡി കിട്ടുന്നതിന്റെ നേട്ടമാണ് കിട്ടുന്നത്. സദാ-പറക്കുന്നവരുടെ ആഘാതത്തിന്റെ വ്യക്തമായ ചിത്രം ഈ വിശകലനം നല്‍കുന്നു. 2018 ല്‍ ലോക ജനസംഖ്യയുടെ 11% പേരാണ് പറന്നത്. 4% പേര്‍ വിദേശത്തേക്ക് പറന്നു. … Continue reading വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്

തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ് കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish … Continue reading തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഏഷ്യയിലെ ചെമ്മീന്‍ കൃഷിയുടെ രീതികള്‍ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലായതിനാല്‍ ഒരു സാധാരണ ചെമ്മീന്‍ കറി ഓര്‍ഡര്‍ ചെയ്യുന്നത് വലിയ പരിസ്ഥിതി നാശത്തിന് ഉത്തരവാദിയാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. വനനശീകരണത്തിന്റേയും ആവസവ്യവസ്ഥയുടേയും നാശത്തിന്റെ സാമ്പത്തിക വില അളക്കുന്നതിന് Oregon State University യിലെ ജീവശാസ്ത്രജ്ഞന്‍ J. Boone Kauffman ചെമ്മീന്‍ കൃഷിയുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ ശ്രമിച്ചു. ലോകം മൊത്തം കഴിക്കുന്ന ചെമ്മീന്റെ പകുതി വരുന്നത് ഏഷ്യയില്‍ നിന്നാണ്. ഒരിക്കല്‍ കണ്ടല്‍ കാടുകള്‍ നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ചെമ്മീന്‍ … Continue reading ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് … Continue reading ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

കടലിനക്കരെ നിന്നുള്ള മലിനീകരണം

ചൈനയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണ് അടുത്തകാലത്ത് വര്‍ദ്ധിച്ച ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ പകുതി എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ CO2 ഉദ്‌വമന രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം ചൈന കരസ്ഥമാക്കി. എന്നാല്‍ അവരുടെ ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കയറ്റിഅയക്കുന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. Geophysical Research Letters എന്ന … Continue reading കടലിനക്കരെ നിന്നുള്ള മലിനീകരണം

ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാട്

ഈ സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്ത് നാം വൃത്തികെട്ട സമ്പന്നരെ വെറുപ്പോടെയാണ് കാണുന്നത്. ധാര്‍മ്മികതയുള്ള നാം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുമ്പോള്‍ ഈ അതിസമ്പന്നര്‍ "നിങ്ങള്‍ക്കതുണ്ടെങ്കില്‍ ഡംഭുകാണിച്ചോളൂ" എന്ന ആപ്തവാക്യവുമായി ജീവിക്കുകയാണ്. ധാരാളം വീട്, എണ്ണകുടിയന്‍മാരായ ധാരാളം കാറുകള്‍, സ്വന്തം ജറ്റ് വിമാനങ്ങള്‍, തുടങ്ങി വമ്പന്‍ കളിപ്പാട്ടങ്ങളെല്ലാം ഈ പ്രമാണിവര്‍ഗ്ഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കാലാവസ്ഥാ നിയന്ത്രണവും പരിസ്ഥിതി ഉത്‌കണ്‌ഠയേയും സംബന്ധിച്ചാണെങ്കില്‍- അറിവില്ലായ്മ പരമാനന്ദമാണ്. ചില അതിസമ്പന്നര്‍ അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കോനോ ഇല്ലാതാക്കാനോ ശ്രമിക്കുന്നുണ്ടെങ്കിലും ദാ, ഇവരാണ് … Continue reading ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാട്