ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില [...]

ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and [...]

Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു

അടുപ്പിച്ച് രണ്ടാം വര്‍ഷവും Great Barrier Reef പവിഴപ്പുറ്റുകള്‍ ചൂട് കൂടിയ വെള്ളത്തിന്റെ തരംഗത്താല്‍ നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വലിയ അലക്കലിനെ (bleaching) ശക്തമായ El Niño പ്രഭാവത്തിന്റെ ശക്തികൂടിയുണ്ടായിരുന്നു. കാലാവസ്ഥാമാറ്റം കാരണം Coral Sea യിലെ വെള്ളം ചൂടാകുന്നത് സ്വഭാവം 175 മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മഹാ അലക്കലിന് കാരണമായ 2017 ലെ ചൂടിന് El Niño പ്രഭാവം ഇല്ല. ഒരു ഒറ്റ കുറ്റവാളിയെ ഇപ്രാവശ്യം കണ്ടെത്താനാവില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. — സ്രോതസ്സ് [...]

കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു

ലോകം മൊത്തം കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള നയങ്ങള്‍ രൂപീകരിക്കാതിരിക്കാന്‍ ExxonMobil, Royal Dutch Shell, മൂന്ന് എണ്ണ വ്യാപാര സംഘങ്ങള്‍ എന്നിവര്‍ $11.5 കോടി ഡോളറിനടുത്ത് തുക പ്രതിവര്‍ഷം ചിലവാക്കുന്നു എന്ന് Influence Map പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റുകള്‍ എങ്ങനെ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന സംഘമാണ് ഇത്. ഏറ്റവും അധികം ചിലവാക്കുന്നത് American Petroleum Institute ആണ്. പിന്നില്‍ ExxonMobilഉം Shellഉം Western States Petroleum Associationഉം Australian Petroleum Production & Exploration [...]

അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org

കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്

Media Matters നടത്തിയ ഒരു പഠന പ്രകാരം 2016ല്‍ വൈകുന്നേരത്തേയും ഞായറാഴ്ചകളിലേയും വാര്‍ത്താപരിപാടികളില്‍ ABC, CBS, NBC, Fox ചാനലുകള്‍ വെറും ആറ് മിനിട്ടാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ചിലവാക്കിയത്. 2015 നെ അപേക്ഷിച്ച് 66% കുറവ് വിവരണം(coverage). പ്രധാനപ്പെട്ട കാലാവസ്ഥാ സംഭവങ്ങളില്ലാത്തതിനാല്‍ വാര്‍ത്ത കൊടുത്തില്ല എന്ന് ചാനലുകള്‍ക്ക് പറയാനാവില്ല. Hurricane Matthew, Great Barrier Reef ലെ സാവകാശമുള്ള മരണം, റിക്കോഡ് തകര്‍ക്കുന്ന ചൂട്, പാരീസ് കാലാവസ്ഥാ ചര്‍ച്ചയുടെ ഔദ്യോഗിക തുടക്കം, തുടങ്ങി ധാരാളം സംഭവങ്ങള്‍ [...]