കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു

വടക്കന്‍ ഘാനയിലെ വരള്‍ച്ച ചെറുപ്പക്കാരായ സ്ത്രീപുരുഷരെ പ്രധാന നഗരങ്ങളിലേക്ക് കുടിയേറാനായി പ്രേരിപ്പിക്കുന്നു എന്ന് International Institute for Environment and Development (IIED) യിലേയും Anti-Slavery International യിലേയും ഗവേഷകര്‍ കണ്ടെത്തി. ചുമട്ടുതൊഴിലാളികളായി ജോലിചെയ്യുന്ന ധാരാളം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോലിലും, ലൈംഗിക ചൂഷണത്തിലും, കട ബന്ധനത്തിലും അകപ്പെടാനുള്ള അപകടസാദ്ധ്യതയിലാണ്. വലിയ കടം തിരിച്ചടക്കാനായി ജോലിയില്‍ കുടുങ്ങിക്കിടക്കുന്ന ജോലിക്കാരെ ഉണ്ടാക്കുന്ന ആധുനിക അടിമത്തമാണ് കട ബന്ധനം. ഇന്‍ഡ്യയുടേയും പാകിസ്ഥാനിന്റേയും അതിര്‍ത്തിയിലെ സുന്ദര്‍ബനില്‍ സംഭവിക്കുന്ന വലിയ കൊടുംകാറ്റ് മണ്‍തിട്ടയില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. … Continue reading കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു

99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു

ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു

മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

ഉയരുന്ന താപനില, വെള്ളപ്പൊക്കം, അസ്ഥിര കാലാവസ്ഥ തുടങ്ങിയവ കുട്ടികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. പരിസ്ഥിതി പ്രശ്നം ലോകം മൊത്തം കുട്ടികളില്‍ വ്യാപകമായി മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്ന് വലിയ ഒരു പഠനം കാണിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രവര്‍ത്തനശേഷിയേയും കാലാവസ്ഥാ ആകാംഷ ബാധിക്കുന്നു എന്ന് 45% കൌമാരക്കാര്‍ പറഞ്ഞു. പ്രതികരിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ പരാജയവുമായി കൌമാരക്കാരുടെ ആകാംഷ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. Lancet Planetary Health വന്ന … Continue reading മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

ലൂസിയാനയിലെ ആദിവാസി സമൂഹത്തില്‍ ഐഡ കൊടുങ്കാറ്റ് ആഞ്ഞടിച്ചു

അമേരിക്കയിലടിച്ച കൊടുംകാറ്റുകളില്‍ ഏറ്റവും ശക്തമായവയില്‍ ഒന്നായ ഐഡ കൊടുംകാറ്റ് ഞായറാഴ്ച തെക്കന്‍ ലൂസിയാനയില്‍ എണ്ണ വ്യവസായത്തിന് പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ആഞ്ഞടിച്ചു. ആ സ്ഥലങ്ങളില്‍ തന്നെയാണ് ആദിവസികള്‍ താമസിക്കുന്നത്. ഏഴടി പൊക്കത്തില്‍ തിരമാലകളുണ്ടായി. 240 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് അടിച്ചു. ചില സ്ഥലങ്ങളില്‍ രണ്ടടി മഴ പെയ്തു. അത് അതി ശക്തമായിരുന്നു. New Orleans നഗരം മൊത്തം ഉള്‍പ്പടെ പത്തുലക്ഷത്തിടത്ത് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. മിസിസിപ്പി നദിയില്‍ ഒഴുക്കിന്റെ ഗതി തിരികെ ആയി. 16 വര്‍ഷം മുമ്പ് കത്രീന … Continue reading ലൂസിയാനയിലെ ആദിവാസി സമൂഹത്തില്‍ ഐഡ കൊടുങ്കാറ്റ് ആഞ്ഞടിച്ചു

കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Aug 30, … Continue reading കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു

2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി … Continue reading ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു