കീടനാശിനികള്‍ തേനീച്ചകളെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ പഠനം

neonicotinoid കീടനാശിനികള്‍ തേനീച്ചകളെ ബാധിക്കുന്നുവോ എന്ന ചോദ്യത്തെക്കുറിച്ച് ഇതുവരെ നടത്തിയതിലും ഏറ്റവും വലിയ പഠനം ഇത്തരം രാസവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ആയുധം നല്‍കിയിരിക്കുകയാണ്. തേനീച്ചകളുടെ കൂട്ടങ്ങളെ neonicotinoids സാന്നിദ്ധ്യം ദോഷകരമായി പ്രവര്‍ത്തിക്കുന്നു എന്ന് വലിയ പ്രവര്‍ത്തനതലത്തിലെ(field) പഠനം കണ്ടെത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് തേനീച്ചകളുടെ ശീതകാലത്തെ ശീതകാലനിദ്ര ചെയ്യാനുള്ള കഴിവിനെ കീടനാശിനികള്‍ കുറക്കുന്നു. ഈ വലിയ പഠനം നടത്തിയത് Centre for Ecology and Hydrology ആണ്. അതിന് വേണ്ട ധനസഹായത്തിലെ US$30 ലക്ഷം ഡോളര്‍ Bayer CropScience ഉം [...]

Advertisements

കീടനാശിനി സാന്നിദ്ധ്യം കാരണമാകാം വൃക്ക രോഗം

വിട്ടുമാറാത്ത വൃക്ക രോഗമുള്ള രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ organochlorine കീടനാശിനി കാണപ്പെട്ടു എന്ന് ഡല്‍ഹി ആസ്ഥാനമായ പഠനം കാണിക്കുന്നു. ജനുവരി 2014 - മാര്‍ച്ച് 2015 കാലത്ത് ആശുപത്രി സന്ദര്‍ശിച്ച 30-54 പ്രായമുള്ള 300 വ്യക്തികളില്‍ University College of Medical Sciences യിലേയും ഡല്‍ഹിയിലെ Guru Teg Bahadur Hospital ലേയും ഡോക്റ്റര്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആണിത് കണ്ടെത്തിയത്. alpha and beta endosulphan, DDT and DDE, dieldrin, Aldrin, and [...]

കളനാശിനിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള EU സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് മൊണ്‍സാന്റോ നടത്തിയ പഠനത്തിന്റെ പകര്‍പ്പാണ്

ക്യാന്‍സര്‍ ബന്ധമുള്ള ഒരു രാസവസ്തുവിന്റെ സുരക്ഷിതമായ പൊതു ഉപയോഗത്തെക്കുറിച്ചുള്ള EU റിപ്പോര്‍ട്ടിലെ European food safety authority (Efsa) അടിസ്ഥാനമായ നിര്‍ദ്ദേശം എടുത്തിരിക്കുന്നത് മൊണ്‍സാന്റോ നടത്തിയ പഠനത്തില്‍ നിന്ന് പകര്‍ത്തിയാണ് എന്ന് Guardian പുറത്തുപറഞ്ഞു. പ്രതിവര്‍ഷം $475കോടി ഡോളറിന്റെ (£3.5bn) വരുമാനമുള്ള മൊണ്‍സാന്റോയുടെ RoundUp കളനാശിനിയുടെ പ്രധാന ഘടകം Glyphosate ആണ്. അത് യൂറോപ്യന്‍രാജ്യങ്ങളെ ഭിന്നതയിലാഴ്ത്തിയിരിക്കുന്നു. അവസാന തീരുമാനം നവംബറില്‍ പ്രതീക്ഷിക്കാം. Efsa യുടെ അഭിപ്രായത്തിലാവും തീരുമാനം ഉണ്ടാകുക. അത് 2015 ല്‍ പ്രസിദ്ധപ്പെടുത്തിയ 4,300-താളുള്ള renewal [...]

കീടനാശിനികളാലുണ്ടാകുന്ന ഓട്ടിസത്തിന്റെ അപകടസാദ്ധ്യത കുറക്കാന്‍ ഫോളിക് ആസിഡ് സഹായിച്ചേക്കും

ഗര്‍ഭധാരണ സമയത്ത് ഉപദേശിക്കപ്പെട്ടിട്ടുള്ള അളവില്‍ ഫോളിക് ആസിഡ് കഴിച്ച് അമ്മമാരുടെ കുട്ടികളില്‍ കീടനാശിനി മൂലമുണ്ടാകുന്ന ഓട്ടിസത്തിന്റെ അപകടസാദ്ധ്യത കുറവാണെന്ന് UC Davis ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. 800 മൈക്രോഗ്രാമിലധികം folic acid കഴിച്ച അമ്മമാരുടെ കുട്ടികളില്‍ autism spectrum disorder (ASD) ഉണ്ടാകാനുള്ള അപകടസാദ്ധ്യത കുറഞ്ഞു. വീട്ടിലേയോ കൃഷിയിടങ്ങളിലേയോ കീടനാശിനികള്‍ ഏറ്റ അമ്മമാരില്‍ കൂടി ഇത് പ്രകടമായിരുന്നു. Environmental Health Perspectives ല്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. — സ്രോതസ്സ് ucdmc.ucdavis.edu [...]

ഉയര്‍ന്ന തോതില്‍ കീടനാശിന അടിക്കുന്നത് കര്‍ഷകരുടെ മക്കള്‍ക്ക് ശ്വസന പ്രശ്നമുണ്ടാക്കുന്നു

കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കീടനാശിയായ Elemental sulfur കൃഷിയിടങ്ങള്‍ക്ക് സമീപം ജീവിക്കുന്ന കുട്ടികളുടെ ശ്വാസകോശ ആരോഗ്യം തകരാറിലാക്കുന്നു എന്ന് UC Berkeley നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറയുന്ന ശ്വാസകേശ പ്രവര്‍ത്തനം, കൂടുന്ന ആസ്മ, എന്നിവ elemental sulfur ഏല്‍ക്കുന്ന കുട്ടികളില്‍ അങ്ങനെയല്ലാത്ത കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്. സാധാരണ കൃഷിയിലും ജൈവ കൃഷിയിലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിള്ള കീടനാശിനായാണ് elemental sulfur. ഫംഗസുകളേയും മറ്റ് കീടങ്ങളേയും നിയന്ത്രിക്കാനാണ് അത് ഉപയോഗിക്കുന്നത്. ആളുകളില്‍ കുറവ് വിഷാംശമേയുണ്ടാക്കുന്നുള്ളു എന്നതാണ് അതിന്റെ ഗുണം. [...]

മൊണ്‍സാന്റോയുടെ രഹസ്യ രേഖകള്‍

ജൂണ്‍ 30, 2017 ന് Baum, Hedlund, Aristei & Goldman ന്റെ വക്കീലുമാര്‍ Roundup multidistrict litigation (MDL) ന്റെ നേതാക്കള്‍ താഴെക്കൊടുത്തിരിക്കുന്ന രേഖകളുടെ കാവല്‍ ഇല്ലാതാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അത് തടഞ്ഞ് രേഖകളുടെ കാവല്‍ തുടരണമെന്നതിന് ഒരു ഉപക്ഷേപം കൊടുക്കേണ്ടതായിയുണ്ടായിരുന്നു. മൊണ്‍സാന്റോ അങ്ങനെ ചെയ്യാത്തതിനാല്‍ ആ രേഖകള്‍ പൊതുജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. രഹസ്യത്തിന്റെ “തിരശീലക്ക് പിറകില്‍” എന്താണ് സംഭവിക്കുന്നതെന്ന് ജനത്തിന് മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന രേഖകള്‍ സഹായിക്കും. ഓരോ രേഖകളോടൊപ്പം അതിനെക്കുറിച്ചുള്ള വിവരണവും Monsanto [...]

തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു

തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്. thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച [...]

ക്യാന്‍സര്‍ നിരീക്ഷണപട്ടികയില്‍ റൌണ്ട്അപ്പിനേയും കാലിഫോര്‍ണിയ കൂട്ടിച്ചേര്‍ത്തു

ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org

അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും

ഈ വാചകം മിക്ക ആളുകളും കേട്ടിട്ടുണ്ടാവും അല്ലേ? ക്ലൂ തരാം, കൃഷിയെക്കുറിച്ചാണ്. അതേ കീടനാശിനികളുടെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദികളും ശാസ്ത്രവാദികളും ഒക്കെ പറയുന്ന ഒരു വാദമാണിത്. "കീടനാശിനികള്‍ നിശ്ഛിത സമയം സൂര്യപ്രകാശമേറ്റാല്‍ അങ്ങ് വിഘടിച്ച് പൊയ്ക്കോളും." അഥവാ പോയില്ലെങ്കില്‍ കറിവെക്കുമ്പോള്‍ ഇത്തിരി വാളന്‍പുളി കൂടുതലിട്ടാ മതി, കീടനാശിനി അങ്ങ് വിഘടിച്ച് പൊയ്ക്കോളും! സമ്മതിച്ചു. എന്നാല്‍ ഈ "അങ്ങ്" എന്ന പ്രയോഗം എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യമാണ്. അങ്ങ് വിഘടിച്ച് പൊയ്ക്കോളും എന്ന്. എന്താണവര്‍ ഉദ്ദേശിക്കുന്നത്. കീടനാശിനി [...]

കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി

മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ [...]