ഞങ്ങളാണ് ഇത് ബാധിക്കപ്പെടുന്ന ആള്‍ക്കാര്‍

Teen Climate Activist to Sen. Dianne Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/

Advertisements

കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും

കൌമാരകാലത്തെ അമിതമായ കുടിക്ക് തലച്ചോറിലെ wiring ന് സ്ഥിരമായ മാറ്റമുണ്ടാക്കാനാകും. അത് മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയിലെ മദ്യ ഉപയോഗ രോഗത്തിനും കാരണമാകുന്നു. അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ക്ക് കാരണം epigenetic മാറ്റങ്ങളാണ് എന്ന് University of Illinois ലെ Chicago Center for Alcohol Research in Epigenetics ഇപ്പോള്‍ കണ്ടെത്തി. ഈ ജനിതക മാറ്റം തലച്ചോറിലെ amygdalaയിലെ ന്യൂറല്‍ ബന്ധങ്ങളുടെ രൂപീകരണത്തിനും അതിന്റെ പരിപാലനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീന്റെ ഘടനക്ക് മാറ്റം വരുത്തുന്നതിനാലാണ് അങ്ങനെ … Continue reading കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും

ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം

രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി. കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ … Continue reading ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം

കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി

ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു. മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം … Continue reading കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി

പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനില്‍ കാലാവസ്ഥാ സമരത്തിന് തുടക്കം കുറിച്ചു

കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് commondreams.org | Jan 25, 2019

ഉപേക്ഷിക്കാവുന്ന diapers ല്‍ ദോഷകരമായ രാസവസ്തുക്കള്‍

ഒരു കൂട്ടം ദോഷകരമായ പദാര്‍ത്ഥങ്ങള്‍ diapers ല്‍ കാണപ്പെട്ടു എന്ന് പുതിയ പഠനം കണ്ടെത്തി. അതില്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളും കളനാശിനിയായ ഗ്ലൈഫോസേറ്റും ഉള്‍പ്പെടുന്നു. ഗ്ലൈഫോസേറ്റ് നിരോധിച്ചതല്ല. എന്നാലും അതിനെ ലോകാരോഗ്യ സംഘടന ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്നാണ് തരംതിരിച്ചിരിക്കുന്നത്. പരിസ്ഥിതി സൌഹൃദം എന്ന് മുദ്രയുള്ള ചില ബ്രാന്റുകളില്‍ പോലും അപകടകരമായ വസ്തുക്കളുണ്ട്. ഫ്രാന്‍സിലെ ആഹാര, പരിസ്ഥിതി, സുരക്ഷാ വിഭാഗമായ Anses ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് treehugger.com | Jan 24, 2019

ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ

https://www.ted.com/talks/greta_thunberg_the_disarming_case_to_act_right_now_on_climate Greta Thunberg

കഞ്ചാവ്‌ ഒഴുവാക്കുന്നത് കൌമാരക്കാരുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

തലച്ചോറ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന്റെ കാര്യത്തിലെ നിര്‍ണ്ണായകമായ സമയമാണ് കൌമാരപ്രായം. പ്രത്യേകിച്ച് കഞ്ചാവിന്റെ ഫലം ഏറ്റവും അധികം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍. 2016 ല്‍ നടത്തിയ ഒരു പഠനം 16 വയസ് പ്രായമായ കഞ്ചാവ്‌ ഉപഭോക്താക്കള്‍ക്ക് പുതിയ വിവരങ്ങള്‍ പഠിക്കാന്‍ കഴിയുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഒരു മാസം കഞ്ചാവ്‌ ഉപയോഗിക്കാതിരിക്കുന്നത് വഴി പോലും ഓര്‍മ്മയുടെ പ്രവര്‍ത്തനത്തില്‍ അളക്കാന്‍ പറ്റുന്ന വ്യത്യാസം കണ്ടെത്താനായി. — സ്രോതസ്സ് massgeneral.org Oct 30, 2018

15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

ഒരു മാസത്തിലധികമായി 15 വയസുള്ള Greta Thunberg പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. — … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു