2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ

ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ വിജയനഗരത്തിലെ അസഹ്യമായ … Continue reading ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ

നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു

Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് 'കിസാന്‍-തൊഴിലാളി ഏകതാ ദിനം' ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് … Continue reading നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി