വലിയ ഒരു പുനരുത്പാദിതോര്‍ജ്ജ പദ്ധതി കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta പ്രഖ്യാപിച്ചു. നെയ്റോബിക്ക് 480 കിലോമീറ്റര്‍ അകലെ ഒരു 310-മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുക എന്നതാണ് അത്. ഈ പാടത്ത് 365 കാറ്റാടികളുണ്ടാകും. 2017 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഈ നിലയം ആഫ്രിക്കയിലെ ഏറ്റവും വലുതായിരിക്കും. 131 കാറ്റാടികളുള്ള മൊറോക്കോയിലെ Tarfaya കാറ്റാടിപ്പാടമാണ് ഇപ്പോള്‍ ഏറ്റവും വലുത്. കെനിയയുടെ ഊര്‍ജ്ജാവശ്യത്തിന്റെ 17% പുതിയ നിലയം നല്‍കും. Lake Turkana Wind Power എന്ന് വിളിക്കുന്ന ഈ പദ്ധതി 260 കിലോമീറ്റര്‍ … Continue reading കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും
ടാഗ്: കെനിയ
ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി
ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് telesurenglish.net | 20 Jul … Continue reading ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി
കെനിയയിലെ ഭൌമതാപോര്‍ജ്ജം
ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് … Continue reading കെനിയയിലെ ഭൌമതാപോര്‍ജ്ജം