മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക

ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക

കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു

[ഇവര്‍ ഫലത്തില്‍ ബിജെപിയുടെ ബീ ടീമാണ്. സാമ്രാജ്യത്വവാദമാണ് അവരുടെ അടിത്തറ] Joseph Vadakkan സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയോ? From Close Quarters: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ SNDP നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് ജോസഫ് വടക്കന്‍. അയ്യപ്പന്‍ യുക്തിവാദിയോ നാസ്തികനോ ആയിരുന്നില്ല. ജാതിക്കെതിരെ പന്തിഭോജനം നടത്തിയ അയ്യപ്പന്‍ പിന്നീട് ജാതിവാദിയായി മാറി. ജാതി ചോദിക്കരുത്-പറയരുത്-ചിന്തിക്കരുത് എന്ന ശ്രീനാരായണീയ മുദ്രാവാക്യം തിരുത്തി ജാതി ചോദിക്കണം-പറയണം-ചിന്തിക്കണം എന്നാക്കി മാറ്റുകയാണ് അയ്യപ്പന്‍ ചെയ്തത്. ഒരുപക്ഷെ 'ജാതി … Continue reading സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു

കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്. കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം. രാവിലെ തന്നെ വാക്സിനെടുക്കാനായി … Continue reading കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം

സർക്കാർ ജോലിയിൽ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാർ പരിശോധന നിർബ്ബന്ധമാക്കിയ ഉത്തരവ് പിൻവലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോൻ സെൻ കേരള സർക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോൻ സെൻ. റീ-തിങ്ക് ആധാർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ , ആർട്ടിക്കിൾ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലീഗൽ നോട്ടീസ് തയ്യാറാക്കിയത്. ഈ സംഘടനകൾ മേല്പറഞ്ഞ നോട്ടീസിനെ പിൻതാങ്ങിക്കൊണ്ട് … Continue reading കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം