NSA യുടെ രഹസ്യാന്വേഷണത്തിനെതിരായ യുദ്ധത്തില്‍ വിക്കീമീഡിയ മുന്നേറുന്നു

National Security Agency (NSA) യുടെ മഹാ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നത് തടഞ്ഞ താഴ്ന്ന ഒരു കോടതി പുറപ്പെടുവിച്ച ഒരു തീരുമാനത്തെ ഫെഡറല്‍ അപ്പീല്‍ കോടതി ചൊവ്വാഴ്ച തിരുത്തി. നിയമ വാഴ്ചയുടെ ഒരു പ്രധാനപ്പെട്ട വിജയമാണിത്. NSAക്ക് എതിരെ Wikimedia Foundation കൊടുത്ത ഒരു കേസ് തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ ഏകകണ്ഠേന Fourth Circuit Appeals Court വിധിക്കുകയാണുണ്ടായത്. തങ്ങളുടെ ആശയവിനിമയത്തെ NSA അവരുടെ Upstream surveillance program ഉപയോഗിച്ച് നിരീക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ പരാതിക്കാര്‍ [...]

പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ [...]

പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വകാര്യത എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് സുപ്രീം കോടതി അനുവദിക്കരുത്. നിയമ അദ്ധ്യാപകന്‍ എന്ന നിലയിലും, നിയമവും സാങ്കേതികവിദ്യയും ദേശീയമെന്നതിനേക്കാള്‍ അന്തര്‍ദേശീയമാകുന്നതില്‍ വിഷമിക്കുന്ന വ്യക്തി എന്ന നിലയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നതില്‍ ഞാന്‍ ചിലവാക്കി. ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളുടെ മാന്യമായ നിയന്ത്രണങ്ങളും, ഇടനിലക്കാരുടെ ബാദ്ധ്യതകളും ഉള്‍പ്പെട്ട കേസുകളില്‍ സുപ്രീം കോടതി, നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ട സമൂഹത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തി തുടങ്ങി. അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും [...]

അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് [...]

ഇറ്റലിയിലെ കോടതി ഉബര്‍ നിരോധിച്ചു

കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഒരു കോടതി ഉബറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നിരോധിച്ചു. അവ അന്യായമായ മല്‍സരമാണ് നടത്തുന്നത് എന്നാണ് വിധി. ഉബര്‍ അതിന്റെ Black, Lux, Suv, X , XL, Select, Van ആപ്പുകള്‍ ഉപയോഗിക്കുകയോ അതിന്റെ പരസ്യങ്ങള്‍ ഇറ്റലിയില്‍ കൊടുക്കുകയോ ചെയ്യരുത് എന്ന് കോടതി പറഞ്ഞു. ഇറ്റലിയിലെ പരമ്പരാഗത ടാക്സി അസോസിയേഷനുകള്‍ കൊടുത്ത ഒരു പരാതിയുടെ പുറത്തായിരുന്നു കോടതി ഈ വിധി പ്രഖ്യാപിച്ചത്. — സ്രോതസ്സ് reuters.com

ആപ്പിളിനെതിരെ ആപ്പ് സ്റ്റോറിലെ വിലതട്ടിപ്പിനെക്കുറിച്ച് പുതിയ കേസ്

ആപ്പിള്‍ വീണ്ടും കോടതിയിലേക്ക്. ഇത്തവണ പേറ്റന്റിനെക്കുറിച്ചല്ല അത്. പുതിയ anti-trust lawsuit പ്രകാരം iOS App Store ല്‍ വിലതട്ടിപ്പ് നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഇപ്പോള്‍ കേസ്. ആപ്പിള്‍ ആദ്യമായല്ല anti-trust lawsuit യുടെ പേരില്‍ കോടതി കയറുന്നത്. മുമ്പ് കമ്പനിക്കെതിരെ eBook ല്‍ വിലതട്ടിപ്പ് നടത്തിയിത് ആയിരുന്നു കേസ്. അന്ന് ആപ്പിള്‍ £31.5 കോടി പൌണ്ട് പിഴ അടച്ചിരുന്നു. — സ്രോതസ്സ് kitguru.net

സാന്‍ഫ്രാന്‍സിസ്കോ നഗരത്തിനെതിരായ Airbnb യുടെ വാദങ്ങളില്‍ കോടതിക്ക് തൃപ്തിയില്ല

നഗരങ്ങളുടെ നിയമങ്ങള്‍ പാലിക്കാതെ കമ്പനിയുടെ പ്ലാറ്റ്ഫോം അതത് നഗരവാസികള്‍ ഉപയോഗിക്കുന്നതില്‍ Airbnb ഉത്തരവാദികളാണ് എന്ന് നാം മുമ്പ് കണ്ടതാണ്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തികളില്‍ കമ്പനി ഉത്തരവാദികളല്ല എന്നാണ് CDAയുടെ Section 230 പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോ ഈ രക്ഷപെടലിനെതിരെ മുന്നോട്ട് വന്നു. ഇപ്പോള്‍ പ്രശ്നം കോടതിയിലാണ്. ആദ്യത്തെ വിധി സാന്‍ഫ്രാന്‍സിസ്കോക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്. — സ്രോതസ്സ് techdirt.com

ടാല്‍ക്കം പൌഡറിന് ക്യാന്‍സറുമായി ബന്ധം കണ്ടെത്തിയതിനാല്‍ J&J $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ദശാബ്ദങ്ങളോളം Johnson & Johnson (JNJ.N) ന്റെ Baby Powder ഉം Shower to Shower ഉം ഉപയോഗിച്ചതിനാല്‍ ovarian cancer പിടിപെട്ട് മരിച്ച സ്ത്രീയുടെ കുടുംബാങ്ങള്‍ക്ക് $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് മിസൌറി സംസ്ഥാനത്തെ കോടതി വിധിച്ചു. Jacqueline Fox ന്റെ കുടുംബാങ്ങള്‍ക്ക് $1 കോടി ഡോളര്‍ ശരിക്കുള്ള നാശത്തിനും $6.2 കോടി ഡോളര്‍ ശിക്ഷാപരമായ നാശത്തിനുമാണ്. ഇതാദ്യമാണ് അമേരിക്കയിലെ ഒരു കോടതി claims ന്റെ അടിസ്ഥാനത്തില്‍ damages വിധിക്കുന്നത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ [...]

ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും [...]

ആശുപത്രിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ റോബര്‍ട്ട് ഡിയറിന് വിചാരണ നേരിടാന്‍ കെല്‍പ്പില്ലെന്ന്

Planned Parenthood ആശുപത്രിയില്‍ മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന്‍ കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. "ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്" താന്‍ Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. കേസ് ഇപ്പോള്‍ തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്‍സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org ഏയ്... ഇതൊന്നും ഭീകരവാദമല്ല.