നിങ്ങള്‍ക്ക് 12.5% കോര്‍പ്പറേറ്റ് വരുമാന നികുതി പോലും കൊടുക്കാനാവുന്നില്ലേ, നാണക്കേട്

James Henry — സ്രോതസ്സ് therealnews.com

Advertisements

Equifax ന്റെ 1.52 കോടി ബ്രിട്ടീഷ് രേഖകള്‍ നഷ്ടപ്പെട്ടു

നാല് ലക്ഷം ബ്രിട്ടീഷുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിച്ചുകൊണ്ടു പോയി എന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ credit score agency ആയ Equifax സമ്മതിച്ചിരുന്നു. ആ സംഖ്യ അവര്‍ ഈ ആഴ്ച പുതുക്കിയിട്ടുണ്ട്. 1.52 കോടി ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് പുതിയ കണക്ക്. ഈ പ്രശ്നം അനുഭവിച്ച അമേരിക്കക്കാരുടെ എണ്ണം 14.55 കോടിയാണ്. ഈ പ്രശ്നത്തിന്റെ ബ്രിട്ടണിലെ സ്ഥിതിതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. — സ്രോതസ്സ് theregister.co.uk 2017-10-12

പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു

Karuturi Global Ltd. പരാജയപ്പെട്ട ഭൂമിയിടപാടിന്റെ പേരില്‍ എത്യോപ്യയിന്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപിരിഹാരം ആവശ്യപ്പെടുന്നു. തങ്ങളുടെ കാര്‍ഷിക നിക്ഷേപങ്ങള്‍ ദേശസാല്‍ക്കരിച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി Hailemariam Desalegn ന് ഒരു കത്ത് അവര്‍ അയച്ചു. “മതിയായതും ഉചിതമായതും” ആയ നഷ്ടപരിഹാരം ചെയ്യുണമെന്നാണ് അവരുടെ ആവശ്യം. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Karuturi ആണ് എത്യോപ്യയില്‍ ആദ്യമായി ഭൂമി പാട്ടത്തിനെടുത്ത വിദേശ കമ്പനി. സര്‍ക്കാര്‍ അതിനായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും വ്യാവസായിക കൃഷിചെയ്യുന്നതിന് 82 ലക്ഷം ഏക്കര്‍ സ്ഥലം കണ്ടെത്തുകയും [...]

Tyson ന്റെ കോഴി ഫാം ജലമലിനീകരണം നടത്തിയതിന് $20 ലക്ഷം ഡോളര്‍ പിഴ കൊടുത്തു

Clean Water Act ലംഘിച്ചതിന് Springfield, Missouriയിലെ Tyson Poultry ക്ക് ഫെഡറല്‍ കോടതി പിഴ ചുമത്തി. Monett, Missouriയിലെ കോഴിയെ കൊല്ലുന്ന സ്ഥലത്ത് നിന്ന് പുറത്തേക്കൊഴുകിയ അവശിഷ്ടങ്ങള്‍ കാരണമാണ് ആണ് നിയമ ലംഘനം നടന്നത്. കോഴിത്തീറ്റയില്‍ കമ്പനി ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് അവശിഷ്ടങ്ങള്‍ പുറത്തുപോയത്. അതില്‍ ഒരു ഘടകത്തെ “Alimet” എന്ന് വിളിക്കുന്നു. ഒന്നില്‍ താഴെ pH ഉള്ള ദ്രവാവസ്ഥയിലുള്ള ആഹാര supplement ആണ് അത്. വാദത്തിന്റെ കരാര്‍ പ്രകാരം $20 ലക്ഷം ഡോളര്‍ പിഴയും [...]

പുതിയ അമേരിക്കന്‍ നികുതി നയം

അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, [...]

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭൂമി പിടിച്ചുപറിക്കാരനെ എത്യോപ്യയില്‍ നിന്ന് പുറത്താക്കി

ലോകത്തിലെ ഏറ്റവും വലിയ ഭൂമി പിടിച്ചുപറിക്കാരന്റെ തകര്‍ച്ചയില്‍ ലോകം മൊത്തമുള്ള ഭൂമി സന്നദ്ധപ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്: ഇന്‍ഡ്യന്‍ കമ്പനിയായ Karuturi Global Ltd യുടെ എത്യോപ്യയിലെ 3 ലക്ഷം ഹെക്റ്റര്‍ കൃഷിഭൂമി ഇടപാട്. ആഫ്രിക്കയുടെ മുനമ്പില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവരും എന്നാണ് CEO സായി രാമകൃഷ്ണ കരുടൂരി(Sai Ramakrishna Karuturi) അവകാശപ്പെടുന്നത്. 2007-2008 ലെ ആഗോള ആഹാര, സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ആഫ്രിക്കന്‍ കൃഷിക്കാരുടെ ഭൂമി കമ്പനികള്‍ വാങ്ങുന്നതിന്റെ പുതിയ തരംഗത്തിലെ സൂചകമായ സംഭവം ആണ് കസ്തൂരിയുടെ പരാജയപ്പെട്ട [...]

വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു

കഴിഞ്ഞ മാര്‍ച്ചില്‍ സുരക്ഷാ പിഴവ് കാരണം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit monitoring company ആയ Equifax സമ്മതിച്ചിരുന്നു. ഈ ചോര്‍ച്ച ഈ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 14.3 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവുമായി ബന്ധമില്ലാത്തതാണ്. പുതിയ ചോര്‍ച്ചയില്‍ ജോലിക്കാരുടെ നികുതി രേഖകളാണുള്‍പ്പെട്ടിരിക്കുന്നത്. വ്യക്തിത്വ മോഷ്ടാക്കള്‍ കള്ള നികുതി റിട്ടേണ്‍സ് കൊടുത്ത് നികുതി റീഫണ്ട് മോഷ്ടിക്കാതിരിക്കാന്‍ ആളുകള്‍ റിട്ടേണ്‍സ് ഫയല്‍ വേഗം ചെയ്യാന്‍ തിരക്കാണ്. ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ Equifax കൊടുക്കേണ്ട നഷ്ടപരിഹാരം [...]

അതേയ്, ലണ്ടന്‍ നഗരം ഊബറിനെ നിരോധിച്ചു

ഊബറിന്റെ ലൈസന്‍സ് പുതുക്കുകയില്ലെന്ന് ലണ്ടനിലെ ഗതാഗത അധികൃതര്‍ പ്രഖ്യാപിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനി "fit and proper" അല്ല എന്നതാണ് കാരണം. അപ്പീലിന് ശേഷവും ഇത് നിലനിന്നാല്‍ ഊബറിന്റെ ബിസിനസില്‍ വലിയ ഒരു ആഘാതമായിരിക്കും ഉണ്ടാക്കുക. ഗൌരവകരമായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കമ്പനി നടത്തുന്ന അലംഭാവം, നിയന്ത്രണാധികാരികളേയും നിയമപാലകരേയും നിരീക്ഷിക്കുന്നതില്‍ നിന്ന് തടയുന്നത് സോഫ്റ്റ്‌വര്‍ എന്നീ കാര്യങ്ങളില്‍ കമ്പനിയുടെ സമീപനം ആണ് Transport for London നെ കൊണ്ട് ഈ നിലപാടെടുപ്പിച്ചത്. ഈ തീരുമാനത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നു [...]