വാഗ്ദാനങ്ങള്‍ കഴിഞ്ഞു – അമേരിക്കന്‍ കോളനിവാഴ്ചക്കെതിരെ പ്രതിഷേധം

പ്യൂര്‍ട്ടോറിക്കോയെ സ്വതന്ത്രമാക്കുക. അമേരിക്കയുടെ കോളനിവാഴ്ച അവസാനിപ്പിക്കുക.

Advertisements

ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു

നഗരത്തിലെ കലണ്ടറില്‍ കൊളംബസ് ദിനത്തെ ഇല്ലാതാക്കാനും അതിന് പകരം ആ ദിവസത്തെ Indigenous Peoples Day ആയി ആചരിക്കാനും Los Angeles City Council കഴിഞ്ഞ ദിവസം വോട്ട് ചെയ്തു. അമേരിക്കന്‍ വന്‍കരയില്‍ കോളനി സ്ഥാപിച്ച യൂറോപ്യന്‍ ശക്തികള്‍ നടത്തിയ വംശഹത്യയുടെ കുറ്റബോധം ആയാണ് ഈ നടപടി. ഒക്റ്റോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് "indigenous, aboriginal, native people" ജനങ്ങളെ commemorate തീരുമാനം 14-1 എന്ന വോട്ടോടെ പാസാക്കി. Arawak ആദാവാസി ജനത്തെ കൂട്ടക്കൊല ചെയ്യുകയും അടിമകളാക്കുകയും ചെയ്തത്, … Continue reading ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു

ജോര്‍ജ്ജ് രാജാവ് III ന്റെ ഏകാധിപത്യത്തേക്കാള്‍ അധികമാണ് അമേരിക്ക

പ്യുര്‍ട്ടോ റിക്കോ(Puerto Rico)യുടെ വായ്പാ പ്രശ്നത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ Puerto Rico യിലെ അമേരിക്കന്‍ സൈനിക കേന്ദ്രം വീണ്ടും തുറക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ആഴ്ച, Oklahoma Senator Jim Inhofe മുന്നോട്ട് വെച്ചു. ദശാബ്ദങ്ങളായി പ്യുര്‍ട്ടോ റിക്കോ അമേരിക്കന്‍ സൈനിക താവളങ്ങളുടെ കൂട്ടമാണ്. അവിടെ നേവി ബോംബിടല്‍ പരിശീലനം, യുദ്ധപരിശീലനം, പഴയ ആയുധങ്ങള്‍ പുറന്തള്ളല്‍, പരിസ്ഥിതി നാശം, നാപ്പാം വര്‍ഷം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കെതിരെ സമരം ചെയ്തതിന് Rep. Luis … Continue reading ജോര്‍ജ്ജ് രാജാവ് III ന്റെ ഏകാധിപത്യത്തേക്കാള്‍ അധികമാണ് അമേരിക്ക

സാമൂഹ്യ പ്രവര്‍ത്തകനായ ഹിരോജി യമഷിരോക്ക് ജാമ്യം കിട്ടി

ജപ്പാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന്റെ വേലി മുറിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനായ ഹിരോജി യമഷിരോയെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 5 മാസത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഒക്കിനാവയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ നീക്കം ചെയ്യണമെന്ന് ദശാബ്ദങ്ങളായി തദ്ദേശവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന 50,000 അമേരിക്കന്‍ സൈനികരുടെ മൂന്നില്‍ രണ്ടും അവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org നട്ടെല്ലില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കാരണം താമസിയാതെ നമുക്കും ഇത്തരം സമരം തുടങ്ങേണ്ടിവരും.

എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം

രാജ്യത്തെ ഏറ്റവും വലിയ വിഭവ പ്രോജക്റ്റായ Exxon-Mobil Liquefied Natural Gas (LNG) ക്കടുത്ത് നടക്കുന്ന “അക്രമം” അവസാനിപ്പിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു എന്ന് പാപ്വാ ന്യൂ ഗിനിയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Hela Province ലേക്കാണ് സൈന്യത്തെ അയക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ആദിവാസിവംശങ്ങളുടെ സംഘര്‍ഷ ഫലമായി ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ExxonMobil ന്റെ പ്രവര്‍ത്തനത്തിന്റെ സുരക്ഷിതത്വം അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2010 നവംബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലറി ക്ലിന്റണ്‍ പാപ്വാ ന്യൂ ഗിനി സന്ദര്‍ശിക്കുകയും ExxonMobil … Continue reading എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം

ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു കാര്‍ ഇന്‍ഡ്യയും അമേരിക്കയും “തത്വത്തില്‍” അംഗീകാരം കൊടുത്തു. ഇന്‍ഡ്യയുടെ സൈനിക സ്ഥാനത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് 2004 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ തീരുമാനം. ഒരു ദശാബ്ദത്തോളം UPA സര്‍ക്കാര്‍ അതില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Ash Carter ന്റെ മൂന്ന് ദിവസത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരുന്നു Logistics Exchange Memorandum of Agreement (LEMOA) എന്ന ഈ കരാര്‍. ചര്‍ച്ചയുടെ അവസാനം കാര്‍ട്ടര്‍ പ്രധാന മന്ത്രി … Continue reading ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്