കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു

കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021

വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ്

യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

യൂറോപ്പിലെ കൊറോണവൈറസ് മഹാമാരിയില്‍ നിന്നുള്ള ഔദ്യോഗിക മരണ സംഖ്യ ഇന്നലെ 8 ലക്ഷം മറികടന്നു. ഈ തോതിലെ മരണം സമൂഹത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. ബല്‍ജിയത്തില്‍ 529 ല്‍ ഒരാള്‍ കോവിഡ്-19 കാരണം മരിച്ചു, the Czech Republic ല്‍ അത് 545 ല്‍ ഒന്നാണ്, ബ്രിട്ടണില്‍ അത് 558 ല്‍ ഒന്നാണ്, ഇറ്റലിയില്‍ 625 ല്‍ ഒന്നും, പോര്‍ച്ചുഗലില്‍ 630 ല്‍ ഒന്നും, ബോസ്നിയയില്‍ 646 ല്‍ ഒന്നും ആണ്. … Continue reading യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

മഹാമാരിയോടുള്ള കൂട്ടായ പ്രതികരണത്തിൽ ലോക സർക്കാരുകളെ “സാമൂഹിക കൊലപാതകം” എന്ന് ആരോപിച്ച് ഒരു എഡിറ്റോറിയൽ ഫെബ്രുവരി 4 ന്, ബി‌എം‌ജെ (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ) പ്രസിദ്ധീകരിച്ചു. ഈ വിനാശകരമായ പ്രസ്താവനയ്ക്കുള്ള പ്രതികരണം എന്നത് ബ്രിട്ടനിലെ എല്ലാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അവഗണിക്കുകയും മറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. “കോവിഡ് -19: സാമൂഹിക കൊലപാതകം, അവർ എഴുതിയത് - തിരഞ്ഞെടുക്കപ്പെട്ടവർ, കണക്കാക്കാനാവാത്തവർ, അനുതപിക്കാത്തവർ” എന്ന എഡിറ്റോറിയൽ എഴുതിയത് ജേണലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കമ്രാൻ അബ്ബാസിയാണ്. The BMJ editorial: "Covid-19: Social … Continue reading മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് … Continue reading ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

കൊറോണവൈറസിനെ അമര്‍ച്ചചെയ്യാനായി തുടങ്ങിയ കര്‍ഫ്യൂവിനിടക്ക് നെതര്‍ലാന്‍ഡ്സിലെ നഗരങ്ങളില്‍ മൂന്നാം ദിവസവും തുടരുന്ന ലഹളയില്‍ ഡച്ച് പോലീസ് 180 പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തമായ ലഹളക്കാര്‍ തീവെക്കുകയും, കല്ലെറിയുകയും, കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. വൈറസിന്റെ "ബ്രിട്ടീഷ് വകഭേദ"ത്തില്‍ നിന്നുള്ള പുതിയ തരംഗത്തെക്കുറിച്ചുള്ള National Institute for Health (RIVM) ന്റെ മുന്നറീപ്പിനെ തുടര്‍ന്നാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആദ്യത്തെ കര്‍ഫ്യൂ നടപ്പാക്കിയത്. ആഴ്ചകളായി രോഗബാധ കുറയുന്ന അവസരമാണിത്. മൂന്ന് ദിവസത്തെ ലഹളയില്‍ മൊത്തം 470 പേരെ പോലീസ് … Continue reading നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി