ഒന്റാറിയോയിലെ 55,000 ല്‍ അധികം വിദ്യാഭ്യാസ തൊഴിലാളികള്‍ തൊഴില്‍ ചെയ്യാതെ പുറത്ത് വന്ന് ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു ‘നിര്‍ദ്ദയമായ’ ആയ നിയമത്തിനെതിരെ സമരത്തിന് പ്രതിജ്ഞയെടുത്തു. ഇവരെ പ്രതിനിധാനം ചെയ്യുന്ന Canadian Union of Public Employees വെള്ളിയാഴ്ച സമരം തുടങ്ങി. അതിവേഗത്തില്‍ പാസാക്കിയ Bill 28 സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം C$4,000 ($2,955; £2,260) ഡോളര്‍ പിഴയിടുന്ന ഒന്നാണ്. നമ്മുടെ കണ്‍മുമ്പില്‍ Charter of Rights and Freedoms പിച്ചിച്ചീന്തുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഇതിനെക്കുറിച്ച് … Continue reading ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു
ടാഗ്: ക്യാനഡ
ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി
crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk … Continue reading ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു
ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു
ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്
Quebec Cityയില്‍ നിന്ന് 125 km അകലെയുള്ള Saint-Martin ലെ Atelier PJB യിലെ ഒരു തൊഴിലിടത്ത് വെച്ച് ജൂണ്‍ 15 ന് 14-വയസുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. ബാല തൊഴിലാളിയുടെ മേലെ അവന്റെ forklift truck കയറിപ്പോകുകയാണുണ്ടായത്. Quebec ല്‍ അത്തരം യന്ത്രം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 ആണ്. Quebecലേയും ക്യാനഡയില്‍ മൊത്തത്തിലും വളരുന്ന ബാലവേല പ്രകടമാക്കുന്നതാണ് ഈ ദാരുണ സംഭവം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. യഥാര്‍ത്ഥത്തില്‍ കൌമാരക്കാരായ തൊഴിലാളികള്‍ക്ക് ഗൌരവകരമായി മുറിവേല്‍ക്കുകയോ … Continue reading ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്
രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു
ക്യാനഡയില്‍ രണ്ട് ലക്ഷം അദ്ധ്യാപകരും ജോലിക്കാരും സംയുക്തമായി ഒരു ദിവസത്തെ സമരം നടത്തി. Ontarioയുടെ Progressive Conservative സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടികള്‍ക്കും അതിന്റെ നേതാവായ ട്രമ്പ് സ്നേഹിയും ലക്ഷപ്രഭുവും ആയ Doug Fordന് എതിരെയുമുള്ള അദ്ധ്യാപന തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരം. “Ontarioയെ ബിസിനസ്സിനായി തുറന്നുകൊടുക്കുക,” എന്ന നയത്തിന്റെ ഭാഗമായി Ford സര്‍ക്കാര്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിദ്യാഭ്യാസ ചിലവ് കുറക്കാന്‍ പോകുന്നു. അതൊടൊപ്പം ക്ലാസിന്റെ വലിപ്പം വന്‍ തോതില്‍ കൂട്ടുകയും ചെയ്യുന്നു. … Continue reading രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു
ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം
ഷെല്‍ കമ്പനികള്‍ നിര്‍മ്മിച്ച് നികുതി ഒഴുവാക്കുന്ന ലോകത്തിലെ ഉന്നതര്‍ക്ക് വേണ്ടി പ്രചാരമുള്ള ഒരു നികുതി വെട്ടിപ്പ് കേന്ദ്രമായി ക്യാനഡ നിശബ്ദമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് Toronto Star/CBC-Radio Canada നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. “പലിശ, dividends, capital gains, വിരമിക്കല്‍ വരുമാനം, വാടക വരുമാനം പോലുള്ളയുടെ നികുതി കുറക്കുന്ന നികുതി ആസൂത്രണ ഘടനകള്‍ നിര്‍മ്മിക്കാന്‍ ക്യാനഡ നല്ലയൊരു സ്ഥലമാണ്,” എന്ന് Mossack Fonseca യുടെ 2010 ലെ ഒരു ആഭ്യന്തര മെമ്മോയില്‍ കൊടുത്തിട്ടുണ്ടായിരുന്നു. ലോകത്തെ മൊത്തം നികുതി … Continue reading ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം
കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയിലെ യഹൂദ കൈയ്യേറ്റസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീഞ്ഞുകളെ “Product of Israel” എന്ന് മുദ്രവെക്കുന്നത് “തെറ്റാണ്, തെറ്റിധരിപ്പിക്കുന്നതാണ്, വഞ്ചിക്കുന്നതാണ്,” എന്ന് ക്യാനഡയിലെ ഒരു കോടതി വിധിച്ചു. ആ മുദ്ര അംഗീകരിച്ച ക്യാനഡ സര്‍ക്കാരിന്റെ Food Inspection Agency എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന Holocaust അതിജീവിച്ചവരുടെ കുട്ടിയായ David Kattenburg കൊടുത്ത ഒരു കേസില്‍ ആണ് ക്യാനഡയുടെ ഫെഡറല്‍ കോടതി ഈ വിധി പുറപ്പെടുവിച്ചത്. പാലസ്തീനോടുള്ള ഇസ്രായേലിന്റെ നയത്തെ എതിര്‍ക്കുന്ന Kattenburg ന്റെ വാദത്തില്‍ ഇത്തരത്തിലുള്ള ഒരു മുദ്ര “പടിഞ്ഞാറെക്കരയുടെ … Continue reading കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി
ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ … Continue reading ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി