സ്തനാര്‍ബ്ബുദത്തിന് PM 2.5 ആയി ബന്ധമുണ്ട്

PM 2.5 ഉം mammographic breast density ഉം സ്തനാര്‍ബ്ബുദ സാദ്ധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. Breast Cancer Research ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വായൂ മലിനീകരണവും സ്തനസാന്ദ്രതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. PM2.5 ന്റെ ഇത്തരത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്. — സ്രോതസ്സ് downtoearth.org.in

ദീര്‍ഘകാലം Anti-Inflammatory മരുന്ന് കഴിക്കുന്നത് ക്യാന്‍സര്‍ കാരണമായ മരണങ്ങളുടെ സാദ്ധ്യത ചിലരില്‍ വര്‍ദ്ധിപ്പിക്കും

aspirin, ibuprofen പോലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വെറുതെ വാങ്ങുന്ന non-steroidal inflammatory drugs (NSAIDs) സ്ഥിരമായി ഉപയോഗിക്കുന്നത് Type 1 endometrial ക്യാന്‍സറുകള്‍ കാരണമുള്ള മരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് Ohio State University Comprehensive Cancer Center പഠനത്തില്‍ പറയുന്നു. ഇതില്‍ പല സ്ഥാപനങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ ഗവേഷകരുടെ ഒരു സംഘമാണ് 4,000 രോഗികളില്‍ NSAID ന്റെ സ്ഥിരമായ ഉപയോഗം ക്യാന്‍സര്‍മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന കണ്ടെത്തല്‍ നടത്തിയത്. — സ്രോതസ്സ് cancer.osu.edu

ടാല്‍ക്കം പൌഡറിന് ക്യാന്‍സറുമായി ബന്ധം കണ്ടെത്തിയതിനാല്‍ J&J $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ദശാബ്ദങ്ങളോളം Johnson & Johnson (JNJ.N) ന്റെ Baby Powder ഉം Shower to Shower ഉം ഉപയോഗിച്ചതിനാല്‍ ovarian cancer പിടിപെട്ട് മരിച്ച സ്ത്രീയുടെ കുടുംബാങ്ങള്‍ക്ക് $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് മിസൌറി സംസ്ഥാനത്തെ കോടതി വിധിച്ചു. Jacqueline Fox ന്റെ കുടുംബാങ്ങള്‍ക്ക് $1 കോടി ഡോളര്‍ ശരിക്കുള്ള നാശത്തിനും $6.2 കോടി ഡോളര്‍ ശിക്ഷാപരമായ നാശത്തിനുമാണ്. ഇതാദ്യമാണ് അമേരിക്കയിലെ ഒരു കോടതി claims ന്റെ അടിസ്ഥാനത്തില്‍ damages വിധിക്കുന്നത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ … Continue reading ടാല്‍ക്കം പൌഡറിന് ക്യാന്‍സറുമായി ബന്ധം കണ്ടെത്തിയതിനാല്‍ J&J $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും … Continue reading ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി

9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി എന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം സഹായത്തിനായി വന്ന 5,500 സന്നദ്ധപ്രവര്‍ത്തകരും പ്രാദേശികനിവാസികളും ആണ് ഇവര്‍. ആക്രമണത്തിന്റെ ഭാഗമായുണ്ടായ വിഷപുകയും പൊടിയും ശ്വസിച്ചതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ ഇവരില്‍ കണ്ടെത്തിയിരുന്നു. 2,000 പേര്‍ക്കേ 2014ല്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ കണ്ടെത്തിയിരുന്നുള്ളു. ഈ വര്‍ദ്ധനവ് "alarming" ആണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org വിമാന ആക്രമണത്താല്‍ കൊല്ലപ്പെട്ടതിനേക്കാള്‍ വളരെ അധികം ആളുകളാണ് ഈ പരിസ്ഥിതി പ്രശ്നത്താല്‍ വിഷമിക്കുന്നത്. എന്നാല്‍ ബുഷ് … Continue reading 9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി

സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

ചൈനയിലെ ക്യാന്‍സര്‍

ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ 43 ലക്ഷം ക്യാന്‍സര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 28 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഏറ്റവും അധികമുള്ള ശ്വാസകോശ ക്യാന്‍സറാണ് ഏറ്റവും ആളുകളെ കൊന്നത്. ചൈനയിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണമായി ക്യാന്‍സര്‍ മാറി. ഇത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ്. 137 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1990കളിലെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 2% ല്‍ താഴെയായിരുന്നു ക്യാന്‍സര്‍ തോതും മരണ തോതും. അടുത്ത കാലത്ത് … Continue reading ചൈനയിലെ ക്യാന്‍സര്‍

ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്

glyphosate മനുഷ്യന് കുഴപ്പമുണ്ടാക്കില്ല എന്നാണ് നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയുടെ വാദം. ആ ‘കള്ള പരസ്യ’ത്തിന് അവര്‍ ഇപ്പോള്‍ പിഴ കൊടുക്കേണ്ടിവരും. കാരണം കാലിഫോര്‍ണിയയില്‍ അവര്‍ക്കെതിരെ ഒരു class action lawsuit വന്നിരിക്കുന്നു. കാലിഫോര്‍ണിയയിലെ Los Angeles Countyയിലാണ് class action lawsuit (Case No: BC 578 942) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതിലുള്ള ആരോപണങ്ങള്‍ ഇവയാണ്: glyphosate മനുഷ്യനും മൃഗങ്ങള്‍ക്കും ദോഷമുണ്ടാക്കില്ല എന്ന കാര്യം മറച്ച് വെച്ച് കള്ള പരസ്യം കൊടുത്തത്. മൊണ്‍സാന്റോ ഇതില്‍ കുറ്റവാളിയാണ്. അവരുടെ Roundup … Continue reading ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്

ഫുകുഷിമ നിലയത്തിന് അടുത്തുള്ള കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികം

2011 ല്‍ ഉരുകിയൊലിച്ച ഫുകുഷിമ ആണവ നിലയത്തിന് അടുത്ത് താമസിക്കുന്ന കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികമാണെന്ന് പുതിയ പഠനം കണ്ടെത്തി. Epidemiology മാസികയുടെ നവംബര്‍ ലക്കത്തിലാണ് ആ റിപ്പോര്‍ട്ട് വന്നത്. കുട്ടികളില്‍ കാണപ്പെടുന്ന തൈറോയിഡിലെ ക്യാന്‍സര്‍ ആണവവികിരണമേല്‍ക്കുന്നതിനാലാണെന്ന് 1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.