എല്ലാ ഡച്ച് തീവണ്ടികളും 100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു

വൈദ്യുത തീവണ്ടികള്‍ താരതമ്യേനെ സുസ്ഥിരമായ ഗതാഗതമാര്‍ഗ്ഗമാണ്. കാറിനെക്കാള്‍ വളരെ കുറവ് ഉദ്‌വമനമേ അതിനുള്ളു. എന്നാല്‍ ജനുവരി 1, 2017 ന് നെതര്‍ലാന്‍ഡ്സിലെ എല്ലാ വൈദ്യുത തീവണ്ടികളും ഹരിതമായി. അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ശുദ്ധമായ, പുനരുത്പാദിതമായ, പവനോര്‍ജ്ജം കൊണ്ടാണ്.

2015 ല്‍ ഡച്ച് റയില്‍വേ കമ്പനി NS, ഊര്‍ജ്ജ കമ്പനിയായ Eneco മായി ചേര്‍ന്ന് തീവണ്ടി ഉദ്‌വമനം വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 2018ഓടെ 100% പുനരുത്പാദിതോര്‍ജ്ജം എന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. 2016 ല്‍ 75% ലക്ഷ്യം നേടിയ അവര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടുകയാണുണ്ടായത്.

പ്രതിദിനം 600,000 പേരെ NS കടത്തുന്നുണ്ട്. ഒരു വര്‍ഷം അതിന് 120 കോടി യൂണിറ്റ് വൈദ്യുതി വേണം.

— സ്രോതസ്സ് cleantechnica.com

ഗ്രിഡ്ഡിനെ മറികടന്ന് തീവണ്ടിക്ക് വൈദ്യുതിനല്‍കാന്‍ സോളാര്‍ പാനല്‍ ഗവേഷകര്‍ പഠനം നടത്തുന്നു

ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും.

— സ്രോതസ്സ് theguardian.com

UPS ന്റെ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് പോര്‍ട്ട്‌ലാന്റില്‍

അമേരിക്കയില്‍ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് സേവനം തുടങ്ങിയെന്ന് UPS പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ പോര്‍ട്ട്‌ലാന്റിലാണ് പാഴ്സല്‍ വിതരണത്തിന് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന tricycle ഉപയോഗത്തില്‍ വന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ UPS പദ്ധതിയിടുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയും e-commerce ഉം വര്‍ദ്ധിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായുള്ള നടപടിയാണിത്.

— സ്രോതസ്സ് pressroom.ups.com

ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്

മുമ്പ് വാഗ്ദാനം ചെയ്തപോലെ ഊബര്‍ ഇപ്പോള്‍ നിങ്ങളെ യാത്ര കഴിഞ്ഞാലും പിന്‍തുടരുന്നുണ്ട്. ആപ്പ് ക്ലോസ് ചെയ്താലും രഹസ്യാന്വേഷണം നടത്തുന്നു എന്ന് കമ്പനി പറയുന്നു.

യാത്ര കഴിഞ്ഞ് 5 മിനിട്ട് വരെ യാത്രക്കാരെ രഹസ്യാന്വേഷണം നടത്തുന്നു എന്നാണ് കമ്പനിയുടെ പ്രസ്ഥാവന. ഫോണ്‍ വിളിക്കാതെ തന്നെ ഡ്രൈവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായിക്കാനാണ് ഈ പദ്ധതി. അതുപോലെ കൊണ്ടുവിട്ട ആളുകളെ തിരിച്ച് വിളിക്കുന്നത് ഫലപ്രദമാണോ റോഡിന്റെ ശരിയായ വശത്ത് ആണോ എന്നൊക്കെ മനസിലാക്കാനും കമ്പനിയെ ഇത് സഹായിക്കും.

ആപ്പിന്റെ പിന്‍ വശത്തു നിന്ന് രഹസ്യാന്വേഷണം നടത്തുന്നത് കഴിഞ്ഞ വര്‍ഷം Federal Trade Commission ല്‍ പരാതിക്ക് കാരണമായിരുന്നു. “ഗതാഗത സേവനത്തില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരിക്കുന്നതിലും കൂടുതല്‍ ഉപഭോക്തൃ വിവരങ്ങള്‍ ആയിരുന്നു ശേഖരിച്ചിരുന്നത്. ആപ്പ് ഉപയോഗിച്ചില്ലെങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ്,” എന്ന് Electronic Privacy Information Center പറഞ്ഞു. ആ പരാതി എങ്ങും എത്തിയില്ല.

— സ്രോതസ്സ് arstechnica.com

‘മനുഷ്യ റണ്‍വേ’യുമായി വിമാനത്താവള വികസനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം

“Plane Stupid” എന്ന സംഘടന Westminster ല്‍ mock runway നിര്‍മ്മിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവള ജീവക്കാരുടെ വേഷം കെട്ടി നൃത്തം ചെയ്യുകയും Heathrow വിമാനത്താവളത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. Heathrow ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

— സ്രോതസ്സ് telesurtv.net

വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു

രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം

— സ്രോതസ്സ് helmholtz-muenchen.de

ലോകത്തെ മുഴുവന്‍ മരണങ്ങളുടേയും ഏറ്റവും പ്രധാന കാരണം

— സ്രോതസ്സ് By © World Bank/ Institute for Health Metrics and Evaluation (pdf http://www-wds.worldbank.org/external/default/WDSContentServer/WDSP/IB/2014/03/28/000333037_20140328141207/Rendered/PDF/863040IHME0T4H0ORLD0BANK0compressed.pdf)

The disability-adjusted life year (DALY) is a measure of overall disease burden, expressed as the number of years lost due to ill-health, disability or early death.

ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന സംഘം റിപ്പോര്‍ട്ട് ചെയ്തു. Committee on the Medical Effects of Air Pollutants ന്റെ കണക്ക് പ്രകാരം ബ്രിട്ടണില്‍ പ്രതി വര്‍ഷം 60,000 ആളുകള്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു. 2010 ല്‍ ലണ്ടനില്‍ മാത്രം 9,400 ആളുകള്‍ മരിച്ചു എന്ന് King’s College ന്റെ പഠനം കണ്ടെത്തി.

— സ്രോതസ്സ് discovery.com