ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

ഗ്രീന്‍ലാന്റിലെ ഉരുകുന്ന ജലം സമുദ്രത്തിലേക്ക് ഫോസ്‌ഫെറസ് തള്ളുന്നു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. — സ്രോതസ്സ് scientificamerican.com ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.

ഗ്രീന്‍ലാന്റ് മഞ്ഞ് പാളികളിലെ ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വലുതാണ്

ഉപരിതലത്തിലെ മഞ്ഞുരുകിയ വെള്ളം അടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന moulins എന്ന് വിളിക്കുന്ന ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലുതാണ് എന്ന് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായി. University of Arkansas ലെ ഭൌമശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അധികമായ വ്യാപ്തം ഗ്രീന്‍ലാന്റ് മഞ്ഞ് പാളിയുടെ സ്ഥിരതയെ സ്വാധീനിക്കും. എത്ര വേഗം അത് സമുദ്രത്തിലേക്ക് തെന്നി പോകുമെന്നത് അതിനെ അനുസരിച്ചാണിരിക്കുന്നത്. — സ്രോതസ്സ് University of Arkansas | Nov 17, 2020

ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു

University of Bristol നയിക്കുന്ന അന്തര്‍ദേശീയ ഗവേഷകരുടെ സംഘം Greenland Ice Sheet ലെ വലിയ ഒരു പ്രദേശത്തുനിന്ന് (> 600 km2)ഉരുകിവരുന്ന ജലത്തിന്റെ വിശദമായ പരിശോധന നടത്തി. Nature ല്‍ വന്ന ആ റിപ്പോര്‍ട്ട് ആദ്യമായി ഉരുകിയ ജലത്തിലെ മീഥേന്റെ അളവ് തല്‍സയമം ശേഖരിച്ചതില്‍ നിന്നായിരുന്നു. മഞ്ഞിനടിയില്‍ നിന്ന് മീഥേന്‍ നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ച സ്ഥലത്ത് നിന്നും മാത്രം കുറഞ്ഞത് 6 ടണ്‍ മീഥേന്‍ എങ്കിലും പുറത്തുവന്നിട്ടുണ്ട് എന്ന് അവര്‍ … Continue reading ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു

മാസങ്ങളായുള്ള റിക്കോഡ് താപനിലക്ക് ശേഷം ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിയില്‍ ഈ വേനല്‍ കാലത്തെ ഏറ്റവും വലിയ ഉരുകല്‍ സംഭവിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1100 കോടി ടണ്‍ മഞ്ഞ് ആണ് ഉരുകി കടലില്‍ ചേര്‍ന്നത്. ജൂലൈയില്‍ മാത്രമായി ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികള്‍ക്ക് 19700 കോടി ടണ്‍ മഞ്ഞ് നഷ്ടമായി. കാലാവസ്ഥാ സ്ഥിതി യൂറോപ്പിലേക്ക് കഴിഞ്ഞ ആഴ്ച ഒരു താപ തരംഗം കൊണ്ടുവന്നു. അത് ആര്‍ക്ടിക് വരെ എത്തി. രേഖപ്പെടുത്തല്‍ തുടങ്ങിയ 1950 ന് ശേഷം നടന്ന വമ്പന്‍ … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ പുതിയ 56 തടാകങ്ങള്‍ കണ്ടെത്തി

മുമ്പ് കണ്ടിട്ടില്ലാത്ത 56 subglacial തടാകങ്ങള്‍ ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ ഗവേഷകര്‍ കണ്ടെത്തി. അതൊടുകൂടി മൊത്തം തടാകങ്ങളുടെ എണ്ണം 60 ആയി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്ക് ബ്രിട്ടണിന്റെ 7 മടങ്ങ് വലിപ്പമുണ്ട്. ചില സ്ഥലങ്ങളില്‍ അതിന്റെ കനം മൂന്ന് കിലോമീറ്ററാണ്. ലോകത്തെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മഞ്ഞ് പാളികള്‍ക്ക് വലിയ പങ്കാണുള്ളത്. Subglacial തടാകങ്ങള്‍ മഞ്ഞിന് താഴെയുള്ള ജല സഞ്ചയമാണ്. — സ്രോതസ്സ് lancaster.ac.uk | Jun 26, 2019

മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു