ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തെറ്റായി കണക്കി എന്ന് IMF സമ്മതിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറുന്ന ഗ്രീസില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതില്‍ തെറ്റുപറ്റിയെന്ന് അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചു. സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരമായി പൊതു ചിലവ് കുറക്കണമെന്ന് ഗ്രീസിനെ IMF ഉം യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധിച്ചു. പക്ഷേ അതിന്റെ ഫലമായി രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. ഗ്രീസിലെ തൊഴിലില്ലായ്മ നിരക്ക് 27% ആണ്. 2013 ഇവന്‍മാര്‍ക്ക് എപ്പോഴും തെറ്റുന്നതെന്തുകൊണ്ടാ?

അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

ഗ്രീസിന്റെ സറീസ നയിക്കുന്ന സര്‍ക്കാര്‍ 23 വയസ് പ്രായമായ സിറിയന്‍ നീന്തല്‍ താരമായ Sara Mardiniയേയും ERCI (Emergency Response Centre International) ന്റെ മൂന്ന് അംഗങ്ങളേയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ ആളുകളെ കള്ളക്കടത്ത് നടത്തുക, ചാരപ്പണി നടത്തുക, ക്രിമിനല്‍ സംഘത്തില്‍ അംഗമാകുക എന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. മനുഷ്യസ്നേഹപരമായ സഹായത്തെ കുറ്റമാക്കുന്നത് വഴി സിറിയയില്‍ NATO നടത്തുന്ന യുദ്ധത്തില്‍ നിന്ന രക്ഷപെടാന്‍ ശ്രമിക്കുന്നവരെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിര്‍ത്താനുള്ള ലക്ഷ്യമാണ് ഈ അറസ്റ്റിന് പിന്നില്‍. … Continue reading അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

ഗ്രീസില്‍ സറീസയുടെ ജനത്തെ പിഴിയല്‍ നടപടിക്കെതിരെ ഒരു ദിവസത്തെ സമരം

ഒരു ദീവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി ഏകദേശം 50,000 തൊഴിലാളികള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി. Syriza (“Radical Leftന്റെ കൂട്ടം”) സര്‍ക്കാര്‍ നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഈ സമരം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും തുടര്‍ന്നുള്ള ധനസഹായം കിട്ടാന്‍ വേണ്ടി അവരുടെ നിര്‍ബന്ധപ്രകാരം പെന്‍ഷന്‍ ചിലവാക്കുന്നത് സറീസ സര്‍ക്കാര്‍ 1% കുറവ് വരുത്തി. — കൂടുതല്‍ ഇവിടെ wsws.org

ഗ്രീസ് പാര്‍ളമെന്റ് ചിലവ്ചുരുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു

യൂറോപ്പിലെ creditors ന്റെ ആവശ്യപ്രകാരമുള്ള ചിലവ്ചുരുക്കലിന്റെ രണ്ടാം ഘട്ടത്തിന് ഗ്രീസ് പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. bailout നല്‍കുന്നതിന്റെ നിബന്ധനയായാണിത്. ജനപ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്. പാര്‍ളമെന്റിന് പുറത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. [എന്തൊക്കെ ബഹളമായിരുന്നു സറീസ അധികാരത്തില്‍ വന്നപ്പോള്‍. ഞങ്ങളിപ്പോ എല്ലാം മാറ്റിക്കളയും എന്ന ഭാവമായിരുന്നു. ദേ നോക്കിയേ പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നത്. മൂലധനശക്തികള്‍ക്ക് മുമ്പില്‍ ഒന്നുമല്ല ഇവര്‍. ഇനി സ്പെയിനിലെ പൊദേമോസിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയാം.]

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍