അധികാരം സംസ്കാരത്തിന് ഒരു ഭീഷണിയാണ്

Wade Davis National Geographic Explorer

Advertisements

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ആധുനിക മനുഷ്യനെത്തിയത് ചോദ്യം ചെയ്യപ്പെടുന്നു

മനുഷ്യന്‍ ആഫ്രിക്കയില്‍ നിന്ന് പുറത്തു വന്ന് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ 20,000 വര്‍ഷം മുമ്പേ എത്തിച്ചേര്‍ന്നു എന്ന് University of Queensland നടത്തിയ പുതിയ പഠനം കണ്ടെത്തി. Macquarie University നയിച്ച ഗവേഷണവും ആസ്ട്രേലിയയിലേക്കുള്ള പ്രയാണം മുമ്പ് അംഗീകരിക്കപ്പെട്ട 60,000 വര്‍ഷങ്ങളല്ല 65,000 വര്‍ഷങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ കാലഗണന പരിപാടി പല്ലുകള്‍ ആധുനിക മനുഷ്യന്റേതാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ പ്രായം 73,000 വര്‍ഷം എന്നാണ് തെളിയുന്നത്. ആഫ്രിക്കയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് മനുഷ്യന്‍ എത്തുന്നതിന്റെ വഴയില്‍ പ്രധാന [...]

സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്

നമ്മുടെ പൂര്‍വ്വികരെക്കുറിച്ച് വളരേറെ അറിവുകള്‍ നല്‍കുന്നതാണ് തെക്കെ ആഫ്രിക്കയിലെ Blombos ഗുഹ. 2015 ല്‍ Blombos ഗുഹയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് റിപ്പോര്‍ട്ടുകള്‍ PLOS ONE ജേണലില്‍ പ്രസിദ്ധപ്പെടുത്തി. നമ്മുടെ പൂര്‍വ്വികരുടെ സാങ്കേതികവിദ്യകള്‍ തെക്കെ ആഫ്രിക്കയിലെ Cape Town ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥതി ചെയ്യുന്ന Blombos ഗുഹ 1990കളുടെ തുടക്കത്തിലാണ് കണ്ടെത്തിയത്. മനുഷ്യ സ്പീഷീസിന്റെ സ്വഭാവപരമായ. പരിണാമത്തിലെ പ്രധാനപ്പെട്ട പുതിയ ധാരാളം വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിരുന്നു. 1991 ല്‍ ആണ് ആദ്യമായി അവിടെ ഖനനം [...]

വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ്

ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്കൃത പണ്ഡിതന്‍മാര്‍ വേദങ്ങളുടെ കാലത്തെ 6000 BC യിലെക്ക് തള്ളി നീക്കാനായ brainstorming നടത്തി. ഇതുവഴി വേദങ്ങള്‍ക്ക് നാം കരുതിയതിനേക്കാള്‍ 4500 വര്‍ഷം പ്രായം കൂട്ടാനാകും. ഇതിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രഭാവമാണുള്ളത്. വേദങ്ങള്‍ 1500 BC യിലേതാണെന്ന നിഗമനമാണ് ഇന്‍ഡ്യയിലേയും യൂറോപ്പിലേയും ചരിത്രകാരന്‍മാര്‍ ഒരു നൂറ്റാണ്ടിലധികമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ സമയം ഹാരപ്പന്‍ സംസ്കാരത്തിന്റെ കാലം 2500 BC മുതല്‍ 1800 BC വരെയെന്നും കണക്കാക്കിയിരിക്കുന്നു. ്തിനാല്‍ വേദകാല ആര്യന്‍മാര്‍ [...]

ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

തമ്മില്‍ തല്ലാന്‍ നമുക്ക് ഒരു സംഭവം കൂടി എത്തിയിരിക്കുകണ്. ടിപ്പു സുല്‍ത്താന്‍. അദ്ദേഹം മഹാനായ ദേശസ്നേഹിയാണെന്ന് ആരാധകര്‍ പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ പറയുന്നത് ദുഷ്ടനായ കൂട്ടക്കൊലയാളിയാണെന്ന്. അനേകം ഹിന്ദുക്കളെ കൊന്നൊടുക്കി. ക്ഷേത്രങ്ങളും ക്രിസ്തീയ പള്ളികളും ഇടിച്ചു നിരത്തി അങ്ങനെ ധാരാളം കുറ്റങ്ങള്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തില്‍ നിന്ന് നമുക്കനുകൂലമായ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പഠിക്കുന്നതോ കേള്‍ക്കുന്നതോ കൊണ്ടാണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. നമ്മുടെ ഗൂഢ ലക്ഷ്യം മാറ്റിവെച്ച് എങ്ങനെ ചരിത്രം പഠിക്കണമെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇവിടെ വേറൊരു കാര്യമാണ് പറയാനുദ്ദേശിക്കുന്നത്. [...]

ചരിത്രം പഠിക്കേണ്ടത് എങ്ങനെ?

ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നതും, ഏറ്റവും അധികം മനുഷ്യ പീഡനം നടത്തുന്നതിനും സഹായിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രം. ചരിത്രത്തിന്റെ ചരിത്രം മുഴുവന്‍ അത്തരം സംഭവങ്ങളാല്‍ നിറഞ്ഞതാണ്. നാം ചരിത്രം പഠിക്കുന്ന രീതിയുടെ കുഴപ്പത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. മുമ്പ് നടന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന്റെ ചുറ്റുപാടുകളും എന്തിന് സമയത്തെ പോലും പരിഗണിക്കാതെ ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ കാലത്ത് തങ്ങളുടെ സമുദായത്തിനോ വംശത്തിനോ മറ്റുള്ളവരില്‍ നിന്നും പീഡനം ഏറ്റവാങ്ങി എന്ന് വിലപിക്കുന്നവര്‍ [...]

ആദിമ മനുഷ്യന്റെ പുതിയ സ്പീഷീസിനെ കണ്ടെത്തി

Australopithecus afarensis ആയിരുന്ന ലൂസിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു അകന്ന സ്പീഷീസിന്റെ പല്ലിന്റേയും താടിയെല്ലിന്റേയും ഫോസിലുകള്‍ വടക്കെ എത്യോപ്യയില്‍ നിന്ന് ലഭിച്ചു. Australopithecus deyiremeda എന്ന് വിളിക്കുന്ന ഈ സ്പീഷീസ് 35 ലക്ഷം വര്‍ഷം മുതല്‍ 33 ലക്ഷം വര്‍ഷം വരെ മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു. ലൂസിയേയും മറ്റ് A. afarensis വ്യക്തികളേയും കണ്ടെത്തിയ Hadar എന്ന സ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്പീഷീസിന്റെ ഫോസില്‍ കണ്ടെത്തിയത്. A. afarensis 37 ലക്ഷം വര്‍ഷം [...]

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി? ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്ന് തുല്യപമായ പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അതേ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കണം എന്നാണ് പുതിയ [...]

അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്‍മാര്‍ അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The [...]