ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 - ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker … Continue reading ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

ഇന്‍ഡ്യയുടെ നേതൃത്വം പെഗസസിനോട് പ്രത്യേക താല്‍പ്പര്യം കാണിച്ചു

പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു. — സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022

പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു

രാഷ്ട്രീയക്കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഫോണുകളില്‍ നിയമവിരുദ്ധമായി കടന്ന് ചാരപ്പണി നടത്തിയ ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ പെഗസസിനെക്കുറിച്ച് അന്വേഷണം നടത്താനായി പശ്ഛിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് Madan B Lokur, മുമ്പത്തെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് Jyotirmay Bhattacharya ഉള്‍പ്പെട്ട രണ്ട് അംഗ കമ്മീഷനെ വെച്ചത് ഡിസംബര്‍ 17 ന് ചീഫ് ജസ്റ്റീസ് N V Ramana യും Surya Kant ഉം Hima Kohli ഉം തലവനായുള്ള സുപ്രീം … Continue reading പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു

ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?

Azerbaijan, Saudi Arabia, Rwanda, Morocco പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഇസ്രായേലിലെ പെഗസസ് ചാരപ്പണിയുപകരണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, correspondents, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചാരപ്പണി ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സംഘം മാധ്യമപ്രവര്‍ത്തകര്‍ ആഴത്തിലെ അന്വേഷണം നടത്തി ജൂലൈ 2021 ന് പ്രസിദ്ധപ്പെടുത്തി. യൂറോപ്പില്‍ ഈ സോഫ്റ്റ്‌വെയറുപയോഗിച്ച ഏക രാജ്യം ഹംഗറിയാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം, ദേശീയ യാഥാസ്ഥിതിക നിയമ നീതി (PiS)പാര്‍ട്ടി നയിക്കുന്ന incumbent സര്‍ക്കാരും പെഗസസ് വിവാദത്തില്‍ പെട്ടിരിക്കുന്നു എന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍-ഒക്റ്റോബര്‍ … Continue reading ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?

14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും … Continue reading 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

Central Bureau of Investigation ന്റെ നേതൃത്വ സ്ഥാനത്ത് നിന്ന് Alok Verma യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷം Pegasus ചാരഉപകരണത്തിന്റെ ഉപഭോക്താവായ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇന്‍ഡ്യന്‍ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ഫോണ്‍നമ്പരുകള്‍ രേഖപ്പെടുത്തി. സംശയിക്കുന്നവരെ രഹസ്യാന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള അധികാരമുള്ള വിരമിക്കാന്‍ മൂന്ന് മാസം ഇരിക്കെ പുറത്താക്കപ്പെട്ട വര്‍മ്മ അതിന് കീഴിലായി. എന്നാല്‍ അദ്ദേഹത്തിന് അന്ന് അറിയാതിരുന്ന മോഡി സര്‍ക്കാര്‍ കൊടുത്ത രണ്ടാമത്തെ ഇടി: ഇന്‍ഡ്യയുടെ അത്യുന്നത ചാരപ്പണി … Continue reading അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു

അമേരിക്ക നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനായി ഉന്നത ജര്‍മ്മന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോസ്ഥരും അവരുടെ അമേരിക്കയിലെ പ്രതിരൂപങ്ങളും വൈറ്റ് ഹൌസില്‍ യേഗം നടത്തി. ജര്‍മ്മന്‍ ചാന്‍സലറായ ആഞ്ചല മര്‍ക്കലിന്റെ ഫോണ്‍ National Security Agency ടാപ്പുചെയ്തു എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടെ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗവും അതിന് മുമ്പ് നടന്നിരുന്നു. "അമേരിക്കക്കുണ്ടായിരിക്കുന്ന തകര്‍ച്ച വളരെ വലുതാണ്. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണം. ഒരു കാര്യവും ഇല്ലാതെ മര്‍ക്കലിനേയും പൌരന്‍മാരേയും ചാരപ്പണി നടത്താന്‍ പാടില്ല എന്ന ഒരു … Continue reading NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു