കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു

Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20

Advertisements

BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu

Standing Rock ല്‍ നിന്നും 241 കിലോമീറ്റര്‍ അകലെ പൈപ്പ് ലൈന്‍ പൊട്ടി 6 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ ചോര്‍ന്നു

ആദിവാസികളായ ജലസംരക്ഷകര്‍ Dakota Access Pipeline ന് എതിരെ സമരം ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ടര മണിക്കൂര്‍ അകലെ ആ പൈപ്പ് ലൈനില്‍ നിന്ന് 643,000 ലിറ്റര്‍ ക്രൂഡോയില്‍ Little Missouri River ലേക്ക് ചോര്‍ന്നു. നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ഈ ചോര്‍ച്ച കണ്ടെത്തിയില്ല. ഡിസംബര്‍ 5 ന് ഒരു പ്രാദേശിക നിവാസി ആണ് Belfield ന് അടുത്ത് ചോര്‍ച്ച കണ്ടെത്തുന്നത്. അതുവരെ വരെ എത്ര ദിവസമായി എണ്ണ ചോര്‍ന്നു എന്ന് അറിയില്ല. — സ്രോതസ്സ് commondreams.org

ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു

Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org

16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം

പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു. — തുടര്‍ന്ന് … Continue reading പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം

നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു

വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.

2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.