പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു

അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു

ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്

Pegasus

ബ്രെക്സിറ്റിലെ ഫേസ്‌ബുക്കുന്റെ പങ്ക് — ജനാധിപത്യത്തിന്റെ ഭീഷണി

https://www.ted.com/talks/carole_cadwalladr_facebook_s_role_in_brexit_and_the_threat_to_democracy Carole Cadwalladr

എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു

സ്വാധീനമുള്ള വലുതപക്ഷ സ്വാധീനിക്കല്‍ സംഘമായ American Legislative Exchange Council (ALEC) പുതിയ ഒരു കൂട്ടം സംസ്ഥാന നിയമങ്ങള്‍ കൊണ്ടുവരുന്നു. എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ തടയാനാണ് അത്. വമ്പന്‍ എണ്ണക്കമ്പനികളേയും മറ്റ് യാഥാസ്ഥിതിക സൌഹൃദ വ്യവസായങ്ങളേയും സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇസ്രായേലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ശിക്ഷിക്കുന്ന നിയമങ്ങളുടെ മാതൃകയിലായിരിക്കും അത് എഴുതിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം West Virginia, Oklahoma, Indiana എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ALEC ന്റെ കരട് നിയമത്തിന്റെ … Continue reading എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു

ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി. ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു. BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ … Continue reading ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു

American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു