GMO ആഹാരങ്ങള്‍ക്ക് മുദ്രയടിക്കാന്‍ കണെക്റ്റിക്കട്ട് അംഗീകരിച്ചു

ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് അത് വ്യക്തമാക്കുന്ന മുദ്രയടിക്കാന്‍ തീരുമാനിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി Connecticut. കുറഞ്ഞത് നാല് മറ്റ് സംസ്ഥാനങ്ങളും അത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യം മൊത്തം സമാനമായ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതാണ് ഇക്കാര്യം എന്ന് Center for Food Safety പറഞ്ഞു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കഴിക്കുന്ന ആഹാരം എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള അടിസ്ഥന അവകാശം GE മുദ്രഅടിക്കല്‍ നിയങ്ങള്‍ നല്‍കും. 2013

Advertisements

GMO അടങ്ങിയതിനാല്‍ അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ജപ്പാനും തെക്കന്‍ കൊറിയയും നിരോധിച്ചു

ജനിതകമാറ്റം വരുത്തിയ വിളകളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ജപ്പാനും തെക്കന്‍ കൊറിയയുടെ ഭാഗങ്ങളും അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി നിരോധിച്ചു. പരിശോധനയില്‍ നിന്നും GMO ഗോതമ്പ് കൃഷി ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് വരുന്നതാണെന്ന് കണ്ടെത്തി. കളനാശിനി പ്രതിരോധമുള്ള ഇനം മുമ്പ് അവര്‍ പരീക്ഷണ കൃഷി നടത്തിയിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി പരിശോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് അവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെ കാര്‍ഷിക വകുപ്പ് പറയുന്നത് ഈ ഗോതമ്പ് സുരക്ഷിതമാണെന്നാണ്. 2013

നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു

— സ്രോതസ്സ് downtoearth.org.in 27 July 2018

സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു

2015 ല്‍ ലോകം മൊത്തം ജനിതക മാറ്റം വരുത്തിയ വിളകള്‍ (GM) കൃഷി ചെയ്യുന്ന പാടത്തിന്റെ വലിപ്പം ആദ്യമായി കുറഞ്ഞു. ഈ സാങ്കേതികവിദ്യയുടെ 20 വര്‍ഷത്തെ ആഗോള വാണിജ്യ ചരിത്രത്തില്‍ ആദ്യമായി GM ഉം GM അല്ലാത്തതും ആയ വിള കൃഷിയില്‍ 1% കുറവ് കാണപ്പെട്ടു. ഉല്‍പ്പന്ന വിലയിലെ കുറവാണ് ഇതിന് കാരണമെന്ന് International Service for the Acquisition of Agri-Biotech Applications (ISAAA) എന്ന GM വിളകളെ നിരീക്ഷിക്കുന്ന സംഘം പറയുന്നു. എന്നാല്‍ പ്രധാന … Continue reading ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു

ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്

ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യാന്‍ അനുമതി കൊടുക്കാന്‍ കേന്ദ്രം പരിഗണിക്കുമ്പോള്‍ ഒരു കൂട്ടം ജീവശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അത്തരത്തിലുള്ള നീക്കം മോശമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുന്നറീപ്പ് നല്‍കുന്നു. ജനിതകമാറ്റം വരുത്തിയ കടുക് തദ്ദേശീയമായ കടുക് വിത്തിന്റെ വൈവിദ്ധ്യം ഇല്ലാതാക്കും എന്ന് Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനര്‍ ആയ Kavitha Kuruganti പറഞ്ഞു. “ജനിതകമാറ്റം വരുത്തിയ കടുകിന് വേണ്ടിയുള്ള ആവശ്യം വരുന്നത് വാണിജ്യ ആഹാര വ്യവസായത്തില്‍ നിന്നാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്

Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം

Bt പരുത്തി എന്ന ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ മോശമായ ‘ഉപായ’ (refuge) വിവാദത്തിന് പുതിയ വഴിത്തിരിവായി, കര്‍ഷകര്‍ മാത്രമല്ല വിത്ത് കമ്പനികള്‍ കൂടി പ്രശ്നത്തിനുത്തരവാദികളാണെന്ന് പുതിയ പഠനം കണ്ടെത്തി. Indian Council of Agricultural Research (ICAR) യുടെ നാഗ്‌പൂരിലെ Central Institute for Cotton Research (CICR) നടത്തിയ പഠനം ധാരാളം വിടവുകള്‍ കണ്ടെത്തി: Bt വിത്തുകളോടൊപ്പം ഉപായ വിത്തുകളുടെ മിശ്രിതം, Bt അല്ലാത്ത വിത്തുകളുടെ മോശം മുളയ്ക്കല്‍, Bt യും Bt അല്ലാത്ത ഉപായവും … Continue reading Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം