സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ആഹാര ഉല്‍പ്പന്നങ്ങളില്‍ ജനിതകമാറ്റം വരുത്തിയ ജീവികളെക്കുറിച്ച് ലേബലില്‍ എഴുതുന്നത് കമ്പനികള്‍ സ്വമേധയാ ചെയ്താല്‍ മതി എന്ന് അനുവദിക്കുന്ന വിവാദപരമായ നിയമം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പാസാകാന്‍ 60 വോട്ട് വേണമായിരുന്നു. എന്നാല്‍ 44 വോട്ടേ അതിന് കിട്ടിയുള്ളു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ അതിനെ Deny Americans the Right to Know (DARK) Act എന്നാണ് വിളിച്ചത്. ഉപഭോക്താക്കേക്കാള്‍ കൂടുതല്‍ പരിഗണന GMO ലേബലിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ആ നിയമം നല്‍കുന്നു എന്ന് അവര്‍ … Continue reading സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

GMO മലിനീകരണം കാരണം അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റെ ഇറക്കുമതി റഷ്യ നിരോധിച്ചു

ഫെബ്രുവരി 15 മുതല്‍ അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റേയും സോയയുടേയും ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റഷ്യയുടെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണാധികാരിയായ Rosselkhoznadzor ഇറക്കി. ജൈവകൃഷിക്കാരേയും GM കൃഷിക്കാരേയും ഒരേ പോലെ ബാധിക്കുന്ന വലിയ ഒരടിയാണ്. റഷ്യയിലേക്കുള്ള അമേരിക്കയുടെ സോയ കയറ്റുമതി വളരെ കുറവാണ്. പ്രതിവര്‍ഷം $15.6 കോടി ഡോളര്‍ മാത്രം. 4,742 ടണ്‍ ചോളമാണ് റഷ്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാലും നിരോധനം അമേരിക്കയിലെ കര്‍ഷകരെ ബാധിക്കും. GM മലിനീകരണം കാരണം ചൈനയും മുമ്പ് ഇതുപോലെ … Continue reading GMO മലിനീകരണം കാരണം അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റെ ഇറക്കുമതി റഷ്യ നിരോധിച്ചു

ഉപഭോക്തൃ വിജയം, കാംബെല്‍ പുതിയ ലേബല്‍ പ്രഖ്യാപിച്ചു

ജനിതകമാറ്റം വരുത്തിയ ജീവികളടങ്ങിയ(GMO) ആഹാരത്തിന് ലേബലൊട്ടിക്കുന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയാകുകയാണ് Campbell Soup എന്ന് അവര്‍ പ്രഖ്യാപിച്ചു. "Campbell ന്റെ തീരുമാനം "GMO ലേബലിങ് നിയമങ്ങള്‍ക്കെതിരെ കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയ മൊണ്‍സാന്റോയ്ക്കും Grocery Manufacturers Association നും എതിരെയുള്ള വ്യക്തമായ സന്ദേശമാണിത്," എന്ന് Organic Consumers Association എന്ന സംഘത്തിന്റെ ഡയറക്റ്ററായ Ronnie Cummins പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. — സ്രോതസ്സ് commondreams.org

ജനികമാറ്റം വരുത്തിയ കോഴിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു

മുട്ടയില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കുന്ന ജനികമാറ്റം വരുത്തിയ കോഴിക്ക് US Food and Drug Administration (FDA) അംഗീകാരം കൊടുത്തു. Alexion Pharmaceuticals വിതരണം ചെയ്യുന്ന Kanuma (sebelipase alfa) എന്ന മനുഷ്യ എന്‍സൈം ആണ് കോഴിമുട്ടയില്‍ നിര്‍മ്മിക്കുക. കോശങ്ങളിലെ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിനെ തടയുന്ന ഒരു പാരമ്പര്യ അവസ്ഥക്ക് കാരണമാകുന്ന കുഴപ്പം പിടിച്ച എന്‍സൈമിനെ മാറ്റുകയാണ് ഇത് ചെയ്യുന്നത്. — സ്രോതസ്സ് nature.com

GMOകളെ ലേബല്‍ ചെയ്യണമെന്ന് 68% ഡോക്റ്റര്‍മാരും ആവശ്യപ്പെടുന്നു

358,000 അംഗങ്ങളാണ് SERMO യിലുള്ളത്. എല്ലാവരും അംഗീകാരം കിട്ടിയ ഡോക്റ്റര്‍. അമേരിക്കയിലേയും ക്യാനഡയിലേയും ഡോക്റ്റര്‍മാരെയാണ് ഇപ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് സംഘത്തെ വിപുലീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. തങ്ങള്‍ കഴിക്കുന്ന ആഹാരത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്ന് അവരില്‍ 68% പേരും കരുതുന്നു. പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ നിലനില്‍ക്കുന്ന കാലത്ത്. നമ്മുടെ ഉപഭോഗവസ്തുക്കളെക്കുറിച്ച് അറിയാന്‍ നമുക്ക് അവകാശമുണ്ട്. — സ്രോതസ്സ് naturalsociety.com

ജര്‍മ്മനിയിലെ ഒരു ലക്ഷം തേനീച്ച കര്‍ഷകര്‍ GMO കൃഷി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു

രാജ്യം മൊത്തം GMO കൃഷി നിരോധിക്കണമെന്ന് ജര്‍മ്മനിയിലെ തേനീച്ച കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ keine-gentechnik.de ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച GMO കൃഷി അംഗരാജ്യങ്ങള്‍ക്ക് വേണമോ വേണ്ടയോ വെക്കാം എന്ന വിവാദമായ നിയമം വന്നതിന് ശേഷമാണ് ഒരു ലക്ഷം തേനീച്ച കര്‍ഷകരെ പ്രതിനിധീകരിക്കുന്ന German Beekeepers Association (DIB) പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. — സ്രോതസ്സ് gmwatch.org

വിഷമിനി വേണ്ട

മൂന്നാമത്തെ ഈ വര്‍ഷവും ലോകം മൊത്തമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മൊണ്‍സാന്റോയിക്കെതിരെ സമരത്തിനിറങ്ങി. March Against Monsanto കഴിഞ്ഞ ദിവസം ലോകത്തെ 38 രാജ്യങ്ങളിലെ 428 നഗരങ്ങളില്‍ നടന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മുതല്‍ ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി Roundup വരെയുത്പാദിപ്പിക്കുന്ന ഈ കൃഷി ഭീമനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് അതിന്റെ ഉദ്ദേശം. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ ആഹാരത്തിന്റെ ലേബലില്‍ GMO അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് അതറിയിക്കണമെന്നും ആഹാരത്തിന്റേയും വിത്തിന്റേയും വിതരണത്തില്‍ മൊണ്‍സാന്റോയുടെ കുത്തക അവസാനിപ്പിക്കാന്‍ പ്രാദേശിക നഗര കൃഷി നടപ്പാക്കി … Continue reading വിഷമിനി വേണ്ട

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു