വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

Advertisements

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

സാമൂഹ്യ പ്രവര്‍ത്തകനായ ഹിരോജി യമഷിരോക്ക് ജാമ്യം കിട്ടി

ജപ്പാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന്റെ വേലി മുറിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനായ ഹിരോജി യമഷിരോയെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 5 മാസത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഒക്കിനാവയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ നീക്കം ചെയ്യണമെന്ന് ദശാബ്ദങ്ങളായി തദ്ദേശവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന 50,000 അമേരിക്കന്‍ സൈനികരുടെ മൂന്നില്‍ രണ്ടും അവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org നട്ടെല്ലില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കാരണം താമസിയാതെ നമുക്കും ഇത്തരം സമരം തുടങ്ങേണ്ടിവരും.

ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

സൈനിക കേന്ദ്രത്തെ തടയാത്തതിന് ടോക്യോക്ക് എതിരെ ഒകിനാവ കേസ് കൊടുത്തു

ജപ്പാനിലെ ദേശീയ സര്‍ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര്‍ കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം റദ്ദാക്കാന്‍ വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര്‍ വളരെ കാലമായി മനം മടുപ്പും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്‍ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന്‍ പട്ടാളക്കാരില്‍ പകുതിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് commondreams.org

ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി "നിയമപരമായ തെറ്റുകള്‍" കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് … Continue reading ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു