ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

സൈനിക കേന്ദ്രത്തെ തടയാത്തതിന് ടോക്യോക്ക് എതിരെ ഒകിനാവ കേസ് കൊടുത്തു

ജപ്പാനിലെ ദേശീയ സര്‍ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര്‍ കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം റദ്ദാക്കാന്‍ വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര്‍ വളരെ കാലമായി മനം മടുപ്പും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്‍ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന്‍ പട്ടാളക്കാരില്‍ പകുതിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് commondreams.org

ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി "നിയമപരമായ തെറ്റുകള്‍" കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് … Continue reading ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

സിനിമ: ഉള്‍ക്കടല്‍

Directed by Louie Psihoyos Produced by Fisher Stevens Paula DuPre Pesmen Written by Mark Monroe Starring Ric O'Barry ജപ്പാന്‍/ജപ്പാന്‍ കമ്പനി നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിയുന്നത്ര പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ.

ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു

ഫുകുഷിമ ദുരന്തത്തിന്റെ പശ്ഛാത്തലത്തില്‍ സര്‍ക്കാര്‍ ആണവിനിയങ്ങളുടെ ജീവിതകാലം 40 വര്‍ഷമായി നിജപ്പെടുത്തുന്ന അവസരത്തില്‍ കഴിഞ്ഞ ആഴ്ച്ച ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു. Japan Atomic Power Co. യുടെ നിലയമായ Tsuruga, Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Tsuruga ആണവനിലയത്തിലെ റിയാക്റ്റര്‍-1 മാര്‍ച്ച് 14, 1970 ല്‍ സ്ഥാപിച്ചതാണ്. Osaka ക്ക് സമീപത്തുള്ള പ്രദേശങ്ങളിലേക്കും പടിഞ്ഞാറന്‍ ജപ്പാനിലേക്കും ഇത് വൈദ്യുതി നല്‍കുന്നു. 14 മാസത്തെ ചെക്കപ്പിനായി ഇത് ജനുവരി 26 മുതല്‍ അടച്ചിട്ടിരിക്കു … Continue reading ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു

ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?

കൂടുതല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിപാടി ജപ്പാന്‍ നിര്‍ത്തുന്നു എന്ന് പ്രധാനമന്ത്രി Naoto Kan പറഞ്ഞു. രാജ്യത്തിന് എല്ലാം പൊളിച്ചെഴുതിയ ഒരു പുതിയ ഊര്‍ജ്ജ നയം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2030 ഓടെ 14 ആണവ നിലയങ്ങള്‍ പണിയാനാണ് ജപ്പാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നത്. അതുമൂലം ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി പങ്ക് 30% ല്‍ നിന്ന് 54% ആയി ഉയര്‍ത്താന്‍ കഴിയും എന്ന് അവര്‍ കരതി. രണ്ടാം തവണയാണ് ആണവനിലയങ്ങള്‍ പണിയാനുള്ള പരിപാടി വേണ്ടെന്ന് വെക്കുന്നത്. സാധാരണയുള്ളതുപോലുള്ള ഒടുക്കമില്ലാത്ത … Continue reading ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?

ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി

Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന്‍ പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില്‍ അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല്‍ … Continue reading ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി