അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്

പുതിയ പഠനം അനുസരിച്ച്, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സംസ്ഥാനത്തിന്റേയും ഫെഡറല്‍ സര്‍ക്കാരിന്റേയും ജയിലുകളിലെ തടവുകാരുടെ ആത്മഹത്യകളുടെ എണ്ണം 83% വര്‍ദ്ധിച്ചു. പ്രാദേശിക ജയിലുകളില്‍ അത് 13% വര്‍ദ്ധിച്ചു. U.S. Justice Department കണക്കുകളനുസരിച്ച് 2000 ന് ശേഷം 10,000 ല്‍ അധികം തടവുകാരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് California (615), Texas (448), Florida (333) എന്നിവിടങ്ങളിലാണ്. അതില്‍ കൂടുതല്‍ പേരേയും ഒരു കുറ്റവും ചാര്‍ത്തപ്പെടാത്തവരാണ്. ആത്മഹത്യ ചെയ്തവരില്‍ 44% പേര്‍ തടവിലടക്കപ്പെട്ട ആദ്യത്തെ … Continue reading അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്

NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂയോര്‍ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ സൌധത്തില്‍ മനുഷ്യത്വ പ്രതിസന്ധി വളരുന്നു. East River ല്‍ Queens നും Bronx നും ഇടക്കുള്ള ദ്വീപിലാണത്. നഗരത്തിലെ ജയിലുകളിലെ 5,700 പേരില്‍ കൂടുതല്‍ പേരേയും Rikers Island ലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മിക്കവരും വിചാരണ കാത്തിരിക്കുന്നവരാണ്. വളരേധികമുള്ള അക്രമം, ജോലിക്കാരുടെ കുറവ്, ചികില്‍സ അവഗണിക്കുന്നത് തുടങ്ങിയ ധാരാളം കാരണങ്ങളാല്‍ Rikers നെ “മരണ കെണി” എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം … Continue reading NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

കറുത്ത സ്ത്രീകളെ കുറ്റവാളികളാക്കുകയും അക്രമി എന്ന വാര്‍പ്പ്മാതൃകയിലാക്കുകയും ചെയ്യുന്നു

ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക

ഈ മാസം ആദ്യത്തെ ഗ്വാണ്ടാനമോ തടവുകാരനെ ബൈഡന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മൊറോക്കോയിലെ സ്വന്തം വീട്ടിലേക്ക് തടവുകാരന്‍ പോയി. 56 വയസ് പ്രായമുള്ള Abdul Latif Nasser നെ രണ്ട് ദശാബ്ദം മുമ്പാണ് ഒരു കുറ്റവും ചാര്‍ത്താതെ അറസ്റ്റ് ചെയ്തത്. 2016 മുതല്‍ അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ പുറത്തുവിടാനുള്ള നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇനി 39 തടവുകാര്‍ കൂടി അവിടെയുണ്ട്. ഇതിനിടക്ക് Washington, D.C. യിലെ United Arab Emirates ന്റെ Cultural Attaché Office ന് മുമ്പില്‍ പ്രതിഷേധ … Continue reading ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക

$29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു

കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021

ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

Holmes Correctional Institution ന്റെ എല്ലാ ഭാഗത്തും നാശങ്ങളുണ്ടാക്കിയ ലഹളയില്‍ നൂറുകണക്കിന് ജയില്‍പുള്ളികള്‍ പങ്കെടുത്തു എന്ന് ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അവരുടെ 400 സ്ഥാപനങ്ങളില്‍ 1,100 തടവുപുള്ളുകള്‍ ലഹളയില്‍ പങ്കെടുത്തു എന്ന് Miami Herald റിപ്പോര്‍ട്ട് ചെയ്തു. അവര്‍ പുതപ്പുകളും തലയിണകളും ജനലുകളിലൂടെ വലിച്ചെറിഞ്ഞു, രഹസ്യാന്വേഷണ ക്യാമറകള്‍ തകര്‍ത്തു. മറ്റ് 5 ജയിലുകളിലെ ലഹള പോലീസും പാറാവുകാരും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് ലഹള അടിച്ചമര്‍ത്തിയത്. ലയിലില്‍ ജോലിക്കാരുടെ കുറവുണ്ടായിരുന്നതിനാല്‍ തടവുകാരെ അവരുടെ മുറികളില്‍ സ്ഥിരമായി പൂട്ടിയിടുകയും ഒരു … Continue reading ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു

ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ അറ്റിക്ക സംസ്ഥാന ജയിലിലെ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു. സ്ഥാപനത്തിലെ മനുഷ്യത്വവിരുദ്ധമായ അവസ്ഥക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി സെപ്റ്റംബര്‍ 9, 1971 ന് സംസ്ഥാന പോലീസം Attica ജയിലില്‍ റയ്ഡ് നടത്തി. നാല് ദിവസം നിരായുധരായ തടവുകാര്‍ 39 ജയില്‍ പാറാവുകാരെ ബന്ദികളാക്കി. സായുധരായ സംസ്ഥാന പോലീസിനോട് റെയ്ഡ് നടത്താന്‍ സെപ്റ്റംബര്‍ 13 ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Nelson Rockefeller ഉത്തരവിട്ടു. സായുധ സംഘം വെടിവെപ്പ് നടത്തി. അവസാനം 29 തടവുകാരും 10 പാറവാവുകാരും ഉള്‍പ്പടെ … Continue reading അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു

കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി

ശീതകാല കൊടുംകാറ്റ് ടെക്സാസില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തെ ജയിലില്‍ കിടക്കുന്ന ധാരാളം ആളുകള്‍ ചൂടും വെള്ളവും ഇല്ലാതെ ദിവസങ്ങളായി കഴിയുന്നു. ഇതിന് മുമ്പ് തന്നെ ജയിലുകള്‍ മോശം അവസ്ഥയിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തകരാറിലായതിനെത്തുടര്‍ന്ന് 33 ജയിലുകളിലേക്കുള്ള വൈദ്യുതി ഇല്ലാതായി എന്ന് അധികാരികള്‍ പറഞ്ഞു. 20 എണ്ണത്തില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ട്. ജോലിക്കാരുടെ എണ്ണത്തിലെ കുറവ് മറ്റൊരു പ്രശ്നമാണ്. കഴിക്കാന്‍ പറ്റാത്ത ആഹാരവും തണുത്തുറയുന്ന സെല്ലില്‍ ചൂടുകിട്ടാനായി പുതപ്പും ആണ് തടവുകാര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Feb … Continue reading കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി