ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലിന്റെ നിര്‍മ്മാണത്തെ ന്യൂയോര്‍ക്ക് നിവാസികള്‍ എതിര്‍ക്കുന്നു

പുതിയ വമ്പന്‍ തടവറയുടെ നിര്‍മ്മാണത്തിനെതിരെ ന്യൂയോര്‍ക്കിലെ ചൈനടൌണ്‍ നിവാസികള്‍ സംസാരിക്കുന്നു. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലാകും ഇത്. കുപ്രസിദ്ധമായ Rikers Island തടവറ കാലാവധി തീരുന്നതോടെ നഗരത്തിലുടനീളം പുതിയ തടവറകള്‍ നിര്‍മ്മിക്കാനുള്ള $800 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഈ പണം സാമൂഹ്യ സേവനത്തിനും ദോഷം കുറക്കുന്നതിനും, സമൂഹത്തെ സേവിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും ചിലവാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. — സ്രോതസ്സ് democracynow.org | Dec 05, 2022

അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ

ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022

അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്

മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികള്‍ കാരണം അലബാമ ജയില്‍ വ്യവസ്ഥയില്‍ തടവില്‍ കിടക്കുന്ന ആളുകള്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പരോള്‍, ശിക്ഷ നിയമങ്ങളില്‍ മാറ്റം വേണമെന്നതുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ട്. ഈ പട്ടിക “യുക്തിയില്ലാത്തതാണ്” എന്ന് ഗവര്‍ണര്‍ Kay Ivey പറഞ്ഞു. തണുത്ത ആഹാരത്തിന്റെ മോശമായ ഭാഗങ്ങളുടെ ചിത്രം എടുത്ത് അലബാമയിലെ ചില തടവുകാര്‍ പങ്കുവെക്കുന്നുണ്ട്. അലബാമയിലും അമേരിക്ക മൊത്തവും ജയിലില്‍ കിടക്കുന്ന ആളുകള്‍ ജയില്‍ ഭിത്തികള്‍ക്കത്തും അതിന് പുറത്തും വലിയ … Continue reading അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്

വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

വനിത സൈനികരെ എഴുതാനായി Israel Defense Forces അനുവിദിക്കില്ല. ശരിയാണ്, നിങ്ങള്‍ വായിച്ചത് കൃത്യമാണ്. അത് ബാധകമായിരിക്കുന്നത് ജയിലിലടച്ച പട്ടാളക്കാരെ മാത്രമാണ്. Neve Tzedek ലെ (ഹീബ്രൂവില്‍ Oasis of Justice) പുതിയ സൈനിക ജയില്‍ ആണ് ഇത്. എഴുത്ത് implements കൈവശം വെക്കാന്‍ അവരെ അനുവദിക്കില്ല. ഒരു ദിവസം അരമണിക്കൂറോ, 20 മിനിട്ടോ അവ കൈവശം വെക്കാം. ഈ നിയമം പഴയ സൈനിക ജയിലില്‍ ഇല്ലാത്തതാണ്. ആ ജയില്‍ അടച്ചു. പ്രശംസ കിട്ടിയ പുതിയ ജയിലിലാണ് … Continue reading വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു

ഗ്വാണ്ടാനമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കാന്‍ അമേരിക്ക സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കുറ്റവും ചാര്‍ത്താതെ തന്നെ കഴിഞ്ഞ 20 വര്‍ഷങ്ങളായി Hassan bin Attash നെ അമേരിക്ക തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2002 ല്‍ ഇയാളെ പാകിസ്ഥാനിലെ സുരക്ഷ സേന കറാച്ചിയില്‍ വെച്ച് പിടികൂടി അമേരിക്കക്ക് കൈമാറുമ്പോള്‍ വെറും 17 വയസായിരുന്നു പ്രായം. CIAയുടെ ഒരു രഹസ്യ സൈറ്റില്‍ വെച്ച് ഉള്‍പ്പടെ അമേരിക്കയും സഖ്യ കക്ഷികളും ദിവസം 12 മണിക്കൂര്‍ വരെ രണ്ട് വര്‍ഷത്തോളും ഇയാളെ പീഡിപ്പിച്ചിരുന്നു … Continue reading കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു

അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

al Qaedaയുടെ ഉയര്‍ന്ന സ്ഥാനം സംശയിക്കപ്പെട്ട ഗ്വാണ്ടാനമോ ജയിലിട്ടിരുന്ന വ്യക്തിയെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Lithuaniaയിലെ CIAയുടെ രഹസ്യ ജയിലില്‍ അടച്ചിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. Zubaydah ക്ക് Lithuania ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം കൊടുക്കണമെന്ന് European Court of Human Rights വിധിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് അവസാനിച്ചെങ്കിലും അമേരിക്കയുടെ rendition പരിപാടി എന്ന വിളിക്കുന്ന പദ്ധതി ഇപ്പോഴും രഹസ്യത്തില്‍ മൂടിയിരിക്കുകയാണ്. അമേരിക്കയുടെ നിയമാധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ al Qaeda സംശയിക്കുന്നവരെ … Continue reading അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു

ഒരിക്കല്‍ CIA തടങ്കല്‍പാളയമായി ഉപയോഗിച്ച നീളമുള്ള ഇടനാഴികളും ജനാലകളില്ലാത്ത മുറികളും, ശബ്ദം പുറത്തുപോകാത്ത വാതിലുകളും ഉള്ള Lithuaniaയുടെ തലസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉരുക്ക് barn ഉടന്‍ തന്നെ വില്‍പ്പനക്ക് തയ്യാറാകും. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും സംഘര്‍ഷത്തില്‍ നിന്ന് ഇസ്ലാമിക അക്രമകാരികളെന്ന് സംശയിച്ചവരെ അമേരിക്കയുടെ നിയമാധികാരപരിധിക്ക് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കുന്ന അമേരിക്കയുടെ “rendition programme” അവസാനിച്ച് ഒരു ദശാബ്ദത്തിലധികം കാലത്തിന് ശേഷം രഹസ്യമായി shrouded. 2005-2006 കാലത്ത് ഭീകരവാദി സംശയമുള്ളവരെ പാര്‍പ്പിക്കാനായി CIA ഉപയോഗിച്ചതാണ്, Vilnius ന് … Continue reading രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു

രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

ഒരാഴ്ചക്ക് മുമ്പ് തന്റെ ജയില്‍ “പീഡന പേടകം” ആണെന്ന് വിവരിച്ച അമേരിക്കന്‍ ആദിവാസി നേതാവായ Leonard Peltier ന് കോവിഡ് ബാധിച്ചു. ഫ്ലോറിഡയിലെ Coleman Federal Correctional Complex ജയിലില്‍ കഴിയുന്ന തനിക്കും മറ്റുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ ലഭിച്ചില്ലെന്നും അവഗണയും അസ്ഥിരതയും അനുഭവിക്കുകയാണെന്നും ധാരാളം ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന Peltier പറഞ്ഞു. “ഉപേക്ഷിക്കപ്പെട്ട അവഗണിക്കപ്പെട്ട സ്ഥിതി രോഗികളുടേയും വയോജനങ്ങളുടേയും ഒരു പീഡനപേടകം പോലെ തോന്നുന്നു,” എന്ന് Leonard Peltier പ്രസ്ഥാവനയില്‍ എഴുതി. വടക്കെ ഡക്കോട്ടയിലെ Lakota, Chippewa Native … Continue reading രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന