രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിനെതിരേയും തീവൃവലതുപക്ഷ Alternative for Germany യുടെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണത്തിനെതിരായും സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായും പ്രകടനം നടത്തി. “#indivisible—solidarity instead of exclusion” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം അടുത്തകാലത്ത് ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലുതായിരുന്നു. Alternative for Germany (AfD) ന്റെ വലതുപക്ഷത്തിന്റെ തീവൃ അന്യരെ വെറുക്കുന്ന നിലപാടുകള്‍ നടപ്പാക്കുന്ന Christian Democrats ന്റേയും Social Democrats ന്റേയും കൂട്ട് സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ച് വരുന്ന മൂര്‍ദ്ധന്യാവസ്ഥ … Continue reading രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

Advertisements

ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു

ഇന്റര്‍നെറ്റിലെ ജര്‍മ്മന്‍ anti-Semitism ഉള്ളടക്കം കഴിഞ്ഞ 10 വര്‍ഷത്തില്‍ വളരേധികം വര്‍ദ്ധിച്ചു എന്ന് അന്തര്‍ദേശീയമായി പ്രസിദ്ധനായ anti-Semitism വിദഗ്ദ്ധയായ Monika Schwarz-Friesel കണ്ടെത്തി. മുഖ്യധാരാ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും അത് കൂടുതല്‍ തീവൃവും ആകുന്നു. ഓണ്‍ലൈനിലെ anti-Semitic ഉള്ളടക്കം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല ഗുണത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ റാഡിക്കലായി മാറുന്നു. ഉദാഹരണത്തിന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും മറുപടിയായി വരുന്ന anti-Semitic പ്രതികരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതല്‍ മതഭ്രാന്തുപിടിച്ചതുമാണ്. ഓണ്‍ലൈന്‍ anti-Semitism കൂടുതലും ഇസ്രായേലിന് … Continue reading ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു

ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് Marlene Weise നെ ഫേസ്‌ബുക്കില്‍ നിന്ന് 30 ദിവസത്തേക്ക് സെന്‍സര്‍ ചെയ്തു. 1970കളിലെ t-shirts ഉം shorts ഉം ധരിച്ച സ്ത്രീകളുടെ ഇറാന്‍ വോളീബോള്‍ സംഘത്തിന്റെ ഒരു ചിത്രവും, ഹിജാബും കാലും കൈയ്യും മറക്കുന്ന വസ്ത്രവും ധരിച്ച ഇപ്പോഴത്തെ ഇറാന്‍ ടീമിന്റെ ചിത്രവും. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കോടതി താല്‍ക്കാലികമായ ഒരു നിയന്ത്രണ ഉത്തരവ് ഫേസ്‌ബുക്കിനെതിരെ ഇറക്കി. $3 ലക്ഷം ഡോളര്‍ പിഴയും ജയില്‍ വാസവും നല്‍കുന്ന ഉത്തരവിന്റെ ഭീഷണിയില്‍ ഉപയോക്താവിന്റെ … Continue reading ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി

രണ്ട് വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മെറ്റാ ഡാറ്റ ശേഖരണത്തിന് അവസാനമായി. German Federal Intelligence (BND) കേസില്‍ തോറ്റു. 1.1 കോടി രേഖകളായിരുന്നു പ്രതിവര്‍ഷം ശേഖരിച്ചുകൊണ്ടിരുന്നത്. ഇത് അമേരിക്കയുടെ NSAക്കും ബ്രിട്ടണിന്റെ GCHQ യുമായി അവര്‍ പങ്കുവെച്ചിരുന്നു. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ Die Zeit ആണ് ഈ വിവരം പുറത്തുവിട്ടത്. പ്രതിദിനം 22 കോടി രേഖകള്‍ എന്ന തോതിലാണ് അവര്‍ ഡാറ്റ ശേഖരിച്ചിരുന്നത്. ഇനി മുതല്‍ BNDക്ക് മെറ്റ ഡാറ്റ ശേഖരിച്ച് … Continue reading ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി

ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജര്‍മ്മനിയിലെ ദാരിദ്ര്യം റിക്കോഡ് ഭേദിച്ചു

സാമൂഹ്യ ക്ഷേമ സംഘടനയായ Paritätische Wohlfahrtsverband കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ദാരിദ്ര്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ല്‍ ആയിരുന്നു മുമ്പ് അവിടെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണ്ടത്. അന്ന് 1.29 കോടി ആളുകളായിരുന്നു ദാരിദ്ര്യത്തില്‍, 15.7%. എന്നാല്‍ ബര്‍ലിനില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 20% വും ഈ വര്‍ഷം 22.4% ഉം ആയി. ഏറ്റവും അധികം ദാരിദ്ര്യം രേഖപ്പെടുത്തിയത് Bremen ല്‍ ആണ്, 24.8%. അവിടെ നാലിലൊന്ന് പേര്‍ ദരിദ്രരാണ്. 16 സംസ്ഥാനങ്ങളില്‍ 11 ലും ദാരിദ്ര്യം … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം റിക്കോഡ് ഭേദിച്ചു

ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു

ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org

ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു

ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.